ദുബായില്‍ രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്ന കേന്ദ്രം മാറ്റിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായില്‍ രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്ന കേന്ദ്രം മാറ്റിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: ദുബായിലെ രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്ന കേന്ദ്രം കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയതായി ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു.

നിലവില്‍ കോണ്‍സുലേറ്റുകളുടെ ഔട്ട് സോഴ്സ് സേവന ദാതാവായ എസ് ജി ഐ വി എസ് ഗ്ലോബല്‍ കൊമേഴ്സ്സ്യല്‍ ഇന്‍ഫർമേഷന്‍ സർവീസസ്, റൂം നമ്പർ 201,202 ബിസിനസ് അട്രിയം ബില്‍ഡിംഗ് ഊദ് മേത്ത, ദുബായ് എന്നതാണ് നിലവിലെ വിലാസം.

എന്നാല്‍ ഫെബ്രുവരി 15 മുതല്‍ ഈ സൗകര്യം ഒന്നാം നിലയിലെ അതേ കെട്ടിടത്തില്‍ 102,103,104 എന്നീ ഓഫീസ് മുറികളിലായിരിക്കും പ്രവർത്തിക്കുകയെന്നാണ് അറിയിപ്പ്.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ 11 വരെയുമാണ് പ്രവർത്തന സമയം.

043579585 എന്ന നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. പ്രവാസി ഭാരതീയ സേവാകേന്ദ്രവുമായി ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന 80046342 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.