ഇത് വിവാദമല്ല, ഗൂഢാലോചന; മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് അകറ്റാനുള്ള നീക്കം: ഹിജാബിനെതിരെ വീണ്ടും ഗവര്‍ണര്‍

ഇത് വിവാദമല്ല, ഗൂഢാലോചന; മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് അകറ്റാനുള്ള നീക്കം: ഹിജാബിനെതിരെ വീണ്ടും ഗവര്‍ണര്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നടക്കുന്നത് ഹിജാബ് വിവാദമല്ലെന്നും അത് ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവരാണ് പെണ്‍കുട്ടികളെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹിജാബ് ഇസ്ലാം മതവിശ്വാസ പ്രകാരം നിര്‍ബന്ധമല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ സിഖുകാരുടെ വസ്ത്രധാരണ രീതിയുമായി ഹിജാബിനെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും സിഖ് മതത്തില്‍ തലപ്പാവ് നിര്‍ബന്ധമാണെന്നും പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണം. അത് വസ്ത്ര സ്വാതന്ത്ര്യത്തെ ഹനിക്കലല്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ദൈവം സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് നന്ദി പറയണമെന്നും ഇസ്ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നും പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നുവെന്നും മുന്‍പ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.