ജി ഡി ആർ എഫ് എ ദുബൈ യാത്രക്കാരുടെ പ്രതികരണം തേടുന്നു

ജി ഡി ആർ എഫ് എ  ദുബൈ   യാത്രക്കാരുടെ പ്രതികരണം തേടുന്നു

ദുബൈ :ദുബൈയിലൂടെ യാത്ര ചെയ്യുന്നവരുടെ വ്യക്തിഗത സംതൃപ്തി മനസ്സിലാക്കാൻ ജിഡിആർ എഫ്എ ഓൺലൈൻ സർവേയ്ക്ക് തുടക്കമിട്ടു.വകുപ്പിന്റെ സാമൂഹിക മാധ്യമങ്ങളിലും, മറ്റും പേസ്റ്റ് ചെയ്ത ലിങ്ക് മുഖേനയാണ് യാത്രക്കാരുടെ പ്രതികരണം തേടുന്നത്. കര -നാവിക -വ്യാമ മാർഗങ്ങളിലുടെ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തവർക്ക് യാത്ര വേളയിൽ ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ വേണ്ടിയാണ് വകുപ്പ് ഇത്തരത്തിൽ അഭിപ്രായ സർവേക്ക് തുടക്കമിട്ടിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്തുത്താനും, അവരുടെ അഭിപ്രായങ്ങൾ നൽകുവാനും സർവേയിയിലെ ചോദ്യാവലിയിൽ സൗകര്യമുണ്ട്. അറബിയിലും,ഇംഗ്ലീഷിലും ആളുകൾക്ക് പ്രതികരണം അറിയിക്കാമെന്ന് ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു.സർവേ ഫലങ്ങൾ വകുപ്പ് വെളിപ്പെടുത്തുകയും, യാത്രാ വേളയിൽ ഉപഭോക്താക്കൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആവിശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി


യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ജി ഡി ആർ എഫ് എ പ്രവർത്തിക്കുന്നത്. ജനസന്തുഷ്ടി രേഖപ്പെടുത്തുന്നതിന് ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അൽ മറി വ്യക്തമാക്കി.ദുബായ് യാത്രക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കാൻ ഇത്തരത്തിലുള്ള സർവ ഏറെ സഹായിക്കുന്നതാണ്.അത് വഴി ഏറ്റവും മികച്ച സന്തോഷകരമായ സേവനം നൽകാൻ കഴിയും.ഓൺലൈൺ ലിങ്കിൽ പേരും മൊബൈൽ നമ്പറും നൽകിയാണ് ഉപഭോക്താക്കൾക്ക് സർവ്വേയിൽ പങ്കെടുക്കാൻ കഴിയുക. ആളുകൾക്ക് അവരുടെ സത്യസന്ധമായ അനുഭവങ്ങൾ ഇതിലൂടെ പങ്കുവെക്കാവുന്നതാണ്.

ഓൺലൈൺ ലിങ്ക് : Survey of Customers ( Passenger) happiness via Dubai ports (click here)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.