ബെംഗളൂരു: ഐപിഎല്‍ 2022 മെഗാ താര ലേലത്തില്‍ മികച്ച വില സ്വന്തമാക്കി മാര്‍ക്വി താരങ്ങള്‍. ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചപ്പോള്‍ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ (5 കോടി), കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാന്‍ റോയല്‍സ്, പിന്നീട് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (7.75 കോടി), വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ (8.5 കോടി) എന്നീ ബാറ്റര്‍മാരെയും ടീമിലെത്തിച്ച് കരുത്തുകാട്ടി. ബംഗ്ലദേശ് ഓണ്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ എന്നിവരെ ആരും വാങ്ങിയില്ല.
അതേസമയം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷന്‍ കിഷനായി മുംബൈ ഇന്ത്യന്‍സ് 15.25 കോടി രൂപ മുടക്കി. രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാന വില. മെഗാ താര ലേലത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയതും ഇഷന്‍ തന്നെയാണ്.
അതേസമയം താരലേലം പുരോഗമിക്കുന്നതിനിടെ ലേലം നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്മിഡ്‌സ് ബോധം കെട്ടുവീണിരുന്നു.
ശ്രീലങ്കന്‍ താരം വനന്ദു ഹസരംഗക്കായി ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ബോധം കെട്ട് വീഴുകയായിരുന്നു. എഡ്മിഡ്‌സിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ലേലം നാളെയും പുരോഗമിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.