വിദഗ്ധ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ 5-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

വിദഗ്ധ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ 5-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യുഡല്‍ഹി: വിദഗ്ധ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ കേന്ദ്രം അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇത്തരമൊരു നിര്‍ദേശം ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എപ്പോള്‍ വാക്സിനേഷന്‍ നല്‍കണം, ഏത് പ്രായക്കാര്‍ക്കാണ് നല്‍കേണ്ടത് എന്നതെല്ലാം തീരുമാനിക്കുന്നത് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ വാക്സിന്‍ നല്‍കി തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് ഇന്ന് വാക്സിനേഷന്‍ ഒരു പ്രശ്നമല്ല. മതിയായ വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. ഡോസുകള്‍ക്ക് ഒരു കുറവുമില്ല. ശാസ്ത്ര സമൂഹത്തിന്റെ ശുപാര്‍ശ പാലിച്ച് വാക്സിനേഷന്‍ നടപ്പാക്കും. നിലവില്‍ 15-18 പ്രായത്തിനിടയിലുള്ള 75 ശതമാനം കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി കഴിഞ്ഞു. മുതിര്‍ന്നവരില്‍ 96 ശതമാനം പേര്‍ ആദ്യ ഡോസും, 77 ശതമാനം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷനും പൂര്‍ത്തിയാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമായി രാജ്യത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.