തിരുവന്തപുരം: കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയാണന്നും ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ സുധാകരനും രംഗത്തെത്തിയിരുന്നു. ചെന്നിത്തലയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ പരാതികളില്ലെന്നും വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ വിശദീകരിച്ചു.
എന്നാല്‍ നയപരമായ കാര്യങ്ങളില്‍ ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നതില്‍ രമേശ് ചെന്നിത്തലയ്ക്ക് എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാര കേന്ദ്രമെന്ന നിലയില്‍ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങള്‍ പറയുന്നു വെന്നാണ് നേതൃത്വത്തിന്റെ പരാതി.
നേതൃത്വത്തെ നോക്കു കുത്തിയാക്കി തീരുമാനങ്ങള്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് വിമര്‍ശനം. പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും മാറിയ മുന്‍ഗാമികള്‍ തുടരാത്ത ശൈലിയാണിതെന്ന പരാതിയാണ് നേതൃത്വത്തിന്. ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടു വരുമെന്ന ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെയാണ് അതൃപ്തി പുറത്തായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.