ഇന്നും ആവേശമായി ജയൻ

ഇന്നും ആവേശമായി ജയൻ

സാഹസികമായ ആക്ഷൻ രംഗങ്ങൾ ജയൻ സിനിമകളുടെ മുഖമുദ്രയാണ്. ആ കാര്യത്തിൽ അദ്ദേഹത്തിന്റെ കരിയറിലെതന്നെ ഏറ്റവും എടുത്തു പറയേണ്ട ചിത്രമാണ് ആവേശം. 


ഒരേസമയം മനുഷ്യരോടും മൃഗങ്ങളോടും ഇത്രയും ആവേശത്തോടെ സാഹസിക രംഗങ്ങളിൽ കിടു പ്രകടനം ചെയ്ത നടൻ വേറെയുണ്ടാവില്ല, അതും ഡബിൾറോളിൽ.

കടുവയോടും കരടിയോടും പൊരുതിയും പുലികുട്ടിയെ കൈയിൽ തൂക്കിയും മുതലകുളത്തിൽ ചാടിയും ജയൻ അന്ന് ഒരു അത്ഭുതം തന്നെ കാണിച്ചു.


ഇതൊക്കെ കാണിക്കാൻ തന്നെയൊരുക്കിയ സീനുകൾ എന്ന് തോന്നുമെങ്കിലും അന്നത്തെ സമയം അതൊരു മാസ്സ് എഫക്ട് തന്നെ പ്രേക്ഷകർക്ക് നൽകിയിരുന്നു.

അതിനാലാനാണ് ജയൻ എന്ന നടൻ ഇന്ത്യയിലെ തന്നെ സാഹസിക  ഹീറോസിന്റെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

ഉമ്മർ-ഷീല ദമ്പതികളുടെ ജീവിതത്തിൽ തുടങ്ങുന്ന ഈ ചിത്രം ശേഷം ജയനിലേക്ക് പോകുന്നു, അതിൽ നിന്നും മറ്റൊരു ജയന്റെ വേഷത്തിലേക്കും.

ജയനും ജയനും തമ്മിലുള്ള ഫൈറ്റൊക്കെ അന്ന് നല്ല രീതിയിൽ തന്നെ ചിത്രീകരിച്ച ഒന്നാണ്. എം എൻ നമ്പ്യാരാണ് പടത്തിലെ വില്ലൻ വേഷം ചെയ്തത്. അദ്ദേഹത്തിന്റെ സ്വന്തം ഡബ്ബിങ് ആയിരുന്നു ഇതിൽ.
വിജയാനന്ദാണ് ചിത്രം സംവിധാനം ചെയ്തത്.

സി വി ഹരിഹരൻ രചന നിർവഹിച്ച ഈ ചിത്രത്തിൽ ബിച്ചുതിരുമല -എ ടി ഉമ്മർ ടീം സംഗീതം നിർവഹിച്ചു. ഗുണസിംഗാണ് ബിജിഎം കൈകാര്യം ചെയ്തത്.
ജയമാലിനിയും ശകുന്തളയുമാണ് ജയന്റെ നായികമാരായത്. അന്നത്തെ പ്രശസ്ത താരങ്ങൾ എല്ലാം പടത്തിൽ അഭിനയിച്ചിട്ടുണ്ട്.


1979 ഒക്ടോബർ 18നാണ് ആവേശം റിലീസ് ആയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.