ഹൈദരാബാദി ബിരിയാണി ഒരു മാജിക് ടേസ്റ്റ്: ‌ഉണ്ടാക്കി നോക്കാം

ഹൈദരാബാദി ബിരിയാണി ഒരു മാജിക് ടേസ്റ്റ്: ‌ഉണ്ടാക്കി നോക്കാം

ചേരുവക ചുവടെ:

ബസ്മതി റൈസ് ( കുറച്ച്‌ നീളമുള്ള റൈസ് ആണു നല്ലത്) - 2 കപ്പ്
നെയ്യ് / എണ്ണ - 6-7ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ -3/4kg
സവാള -1 വലുത്
മഞള്‍പൊടി -1/2 ടീസ്പൂണ്‍
പച്ചമുളക് -4
കട്ടതൈരു -3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീരു - 2 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക്പൊടി -2 ടീസ്പൂണ്‍
മല്ലിപൊടി -1/2 ടീസ്പൂണ്‍
ഏലക്കാ പൊടി -1/4 റ്റീസ്പൂണ്‍
കുങ്കുമപൂവ് -2 നുള്ള് ( കുറച്ച്‌ ചൂടുപാലില്‍ കുതിര്‍ത്ത് വക്കുക)
മല്ലിയില അരിഞത്-1/2 കപ്പ് (പുതിന ഇലയും ഉപയോഗിക്കാം താല്പര്യമുള്ളവര്‍ക്ക്, ഞാന്‍ ഉപയോഗിച്ചിട്ട് ഇല്ല)
ബിരിയാണി മസാല -1/4 റ്റീസ്പൂണ്‍
ഗ്രാമ്ബൂ -6
കറുവപട്ട -4
ബേ ലീഫ് ( optional ) - 1
കുരുമുളക് മണി -1/4 റ്റീസ്പൂണ്‍
പച്ച ഏലക്ക -3( പച്ച ഇല്ലെങ്കില്‍ മാത്രം ഉണങ്ങിയത് എടുക്കാം)
ഷഹി ജീരകം -1/2 റ്റീസ്പൂണ്‍ ( സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും ഇത്)
ഉപ്പ് -പാകത്തിനു.


അരി കഴുകി വൃത്തിയാക്കി 20 മിനുറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വക്കുക. ശെഷം വെള്ളം ഊറ്റി എടുത്ത് വക്കുക.
സവാള കനം കുറച്ച്‌ അരിഞ്ഞു  വറുത്ത് എടുക്കുക.

അരി വേവിക്കാനുള്ള പാത്രം അടുപ്പില്‍ വച്ച്‌ നെയ്യ് ഒഴിച്ച്‌ ചൂടാക്കി ഏലക്കാ, ഗ്രാമ്ബൂ, കറുവപട്ട, ബേ ലീഫ്, ഷഹി ജീരകം, കുരുമുളക് മണി ഇവ ചേര്‍ത്ത് മൂപ്പിച്ച്‌  2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം ചേര്‍ത്ത്, പാകത്തിനു ഉപ്പ് അടച്ച്‌ വച്ച്‌ തിള വരുമ്പോൾ  വെള്ളം ഊറ്റി വച്ച അരി ചേര്‍ത്ത് 3/4 വേവ് ആകുമ്പോൾ  തീ നിർത്തുക.  ശ്രദ്ധിക്കണം അരി മുക്കാല്‍ വേവു ആകാനെ പാടുള്ളു…

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്, ഉപ്പ് മഞള്‍പൊടി, കാശ്മീരി മുളക്പൊടി, തൈരു, നാരങ്ങാനീരു , ഏലക്കാപൊടി, ബിരിയാണി മസാല, മല്ലിപൊടി ഇത്രയും പുരട്ടി നന്നായി തേച്ച്‌ പിടിപ്പിച്ച്‌ 2-3 മണികൂര്‍ മാറ്റി വക്കുക.

ഇനി ഒരു കുഴിയന്‍ പാത്രം വേണം ഉപയോഗിക്കാന്‍, ആ പാത്രം എടുത്ത് താഴെ കുറച്ച്‌ നെയ്യ് ഒഴിക്കുക. അതിന്റെ മേലെ മസാല പുരട്ടിയ ചിക്കന്‍ കഷണങ്ങള്‍ നിരത്തുക. അതിനു മുകളിലായി സവാള വറുത്തത്, പച്ചമുളക് നീളത്തില്‍ കീറിയത്, കുറച്ച്‌ മല്ലിയില( പുതിനയില), ലെശം നെയ്യ് ഇവ വിതറുക, അതിന്റെ മേലെ 3/4 വേവില്‍ വേവിച്ച്‌ വച്ചിരിക്കുന്ന റൈസ് കുറച്ച്‌ വിതറുക.

ശേഷം അതെപോലെ തന്നെ മല്ലിയില, വറുത്ത സവാള, നെയ്യ്, അരി അങ്ങനെ ലെയര്‍ ലെയര്‍ ആയി സെറ്റ് ചെയ്യുക.


ഏറ്റവും മേലെ പാലില്‍ കുതിര്‍ത് വച്ചിരിക്കുന്ന കുങ്കുമപൂവ്, ബാക്കി ഉള്ള മല്ലിയില,ഉള്ളി വറുത്തത്, നെയ്യ് ഇവ വിതറി പാത്രം അടച്ച്‌, ഒന്നില്ലെങ്കില്‍ നമ്മള്‍ ബിരിയാണി ഉണ്ടാക്കുമ്ബോള്‍ ചെയ്യുന്ന പോലെ മൈദ വച്ച്‌ സീല്‍ ചെയ്ത് വേവിച്ച്‌ എടുക്കാം.

അല്ലെങ്കില്‍ നല്ലൊരു വൃത്തിയുള്ള തുണി വച്ച്‌ പാത്രം അടച്ച്‌ മേലെ അടപ്പ് വച്ച്‌ മുറുക്കെ അടച്ച്‌ വച്ചും വേവിച്ച്‌ എടുക്കാം.


ഇനി ചെറുതീയില്‍ 20-30 മിനുറ്റ് വേവിച്ച്‌ എടുക്കാം.അല്ലെങ്കില്‍ ഒരു ദോശ തവ അടുപ്പില്‍ വച്ച്‌ അതിന്റെ മേലെ ബിരിയാണി പാത്രം വച്ച്‌ 40 -45 മിനുറ്റ് ചെറുതീയില്‍ വേവിച്ച്‌ എടുക്കാം. 2 മത് പറഞ്ഞ രീതിയാണു കൂടുതല്‍ രുചികരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.