കെ.സി.വൈ.എം മാനന്തവാടി രൂപത 2022 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

കെ.സി.വൈ.എം മാനന്തവാടി രൂപത 2022 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപത പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും "ESTELLA 2022" കെ.സി.വൈ.എം ദ്വാരക മേഖലയുടെ ആതിഥേയത്വത്തിൽ തോണിച്ചാൽ യൂണിറ്റിൽ വെച്ച് 2022 ഫെബ്രുവരി 12ന് നടത്തപ്പെട്ടു. 

13 മേഖലകളിൽ നിന്നായി അമ്പതിൽപ്പരം യുവജനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. 

'ക്രിസ്തുസാക്ഷ്യം - ഉജ്ജ്വലിത യുവത്വത്തിന്റെ അടയാളം' എന്ന ആപ്‌തവാക്യത്തിലൂന്നി ആരംഭിക്കുന്ന 2022 പ്രവർത്തനവർഷ ഉദ്ഘാടനം മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ നിർവ്വഹിച്ചുകൊണ്ട് കർമ്മപദ്ധതിയുടെ ആദ്യ പകർപ്പ് രൂപത വൈസ് പ്രസിഡന്റ്‌ കുമാരി. നയന മുണ്ടക്കാതടത്തിലിന് നൽകി പ്രകാശനം ചെയ്തു.

ക്രിസ്തുനാഥന്റെ ചങ്കിലെ ചോര സ്നേഹമായി പൊതുസമൂഹത്തിൽ നൽകാൻ, സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഓരോ യുവത്വവും തയ്യാറാകണം എന്ന് ഉദ്ബോധിപ്പിച്ചുക്കൊണ്ട് കെ.സി.വൈ.എം മുൻ പ്രവർത്തകനും, എടവക ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറുമായ ശ്രീ. ഷിൽസൺ കോക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.

കെ.സി.വൈ.എം ദ്വാരക മേഖല ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി അനുഗ്രഹ പ്രഭാഷണവും, ദ്വാരക മേഖല പ്രസിഡന്റ്‌ ശ്രീ.ബിബിൻ പിലാപ്പിള്ളിൽ, തോണിച്ചാൽ യൂണിറ്റ് പ്രസിഡന്റ്‌ കുമാരി. ജെസ്ന മണ്ഡപത്തിൽ എന്നിവർ ആശംസകളും അറിയിച്ച് സംസാരിച്ചു.

സംസ്ഥാന കലോത്സവത്തിലെ വിജയികളെ അനുമോദിച്ചു. രൂപത ഭാരവാഹികളായ ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ സണ്ണി അമ്പലത്തിങ്കൽ, ആനിമേറ്റർ സി.സാലി സി.എം.സി, ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, ഫാ. ബിവാൾഡിൻ തേവർകുന്നേൽ, സി.ആൻ തെരേസ് എസ്.എച്ച്, സി.സിനി എസ്.കെ.ഡി രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, ദ്വാരക മേഖല ഭാരവാഹികൾ, തോണിച്ചാൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.