അബുദബി: യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ കൂടുതല്‍ ശക്തിയോടെ പ്രതിരോധിക്കാന്‍ യുഎഇക്ക് അമേരിക്കയുടെ പിന്തുണ.

വിർജീനിയയിലെ യുഎസ് എയർഫോഴ്സ് ബേസില്‍ നിന്ന് അയച്ച ആറ് യുഎസ് എഫ് 22 യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അബുദബിയിലെത്തിയത്.

2000 ത്തോളം യുഎസ് സൈനികരെ വഹിക്കാന്‍ ശേഷിയുളള അല്‍ ദഫ്ര എയർ ബേസില്‍ ആറ് റാപ്റ്റർ ജെറ്റുകളാണ് എത്തിയിട്ടുളളത്.
കഴിഞ്ഞമാസം അബുദബിക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇക്ക് വേണ്ട പിന്തുണ യു.എസ് പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.