സില്‍വര്‍ലൈന്‍ ആഘാതപഠനം 100 ദിവസത്തിനകം; റെയില്‍വെ ചെയര്‍മാനുമായി ഇന്ന് ചര്‍ച്ച

സില്‍വര്‍ലൈന്‍ ആഘാതപഠനം 100 ദിവസത്തിനകം; റെയില്‍വെ ചെയര്‍മാനുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ നടപടികള്‍ അതിവേഗത്തിലാക്കും. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനായി സര്‍വെ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് നടപടി. കല്ലിടീല്‍ പൂര്‍ത്തിയാക്കി 100 ദിവസം കൊണ്ട് സാമൂഹ്യാഘാത പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് ശ്രമം.

കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ ത്രിപാഠിയുമായി കെ-റെയില്‍ എം.ഡി വി.അജിത്കുമാര്‍ ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. റെയില്‍വേയുടെ 185ഹെക്ടര്‍ ഭൂമി വിട്ടു നല്‍കുന്നതിന് മുന്നോടിയായി റെയില്‍വേ- കെ.റെയില്‍ സംയുക്ത സര്‍വേ ഈ മാസം ആരംഭിക്കും.

ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും പദ്ധതി വരുത്തുന്ന സാമൂഹിക ആഘാതം മനസിലാക്കാനുമാണ് ഇപ്പോഴത്തെ പഠനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പകുതിയോളം സ്ഥലത്ത് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു. മറ്റ് ജില്ലകളില്‍ കല്ലിടീല്‍ ആരംഭിച്ചു. രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കും.

കല്ലിടലും പഠനവും നിര്‍ബന്ധമായും നടത്തേണ്ട സാമൂഹ്യാഘാത പഠനത്തിനാണ് സര്‍വേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പ് പ്രകാരം വിജ്ഞാപനമിറക്കി സ്വകാര്യഭൂമിയില്‍ കല്ലിടുന്നത്. ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ദക്ഷിണറെയില്‍വേയും കെ-റെയിലും സംയുക്ത പരിശോധന തുടങ്ങുന്നത്.

അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും കണക്ക്, റെയില്‍വെയുടെ ക്രോസിംഗുകള്‍, ബാധിക്കുന്ന റെയില്‍വെ ഭൂമി തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം അവ്യക്തത ചൂണ്ടിക്കാട്ടിയത്. സംയുക്ത പരിശോധനയിലൂടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.