ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയും പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികവും ആഘോഷിച്ചു.
അതിരൂപതാ കേന്ദ്രത്തിലെ മാര്‍ ജയിംസ് കാളാശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ ഇന്നത്തെ വളര്‍ച്ചക്കു പിന്നില്‍ മാര്‍ ജോസഫ് പവ്വത്തിലിന്റെ സുവ്യക്ത നിലപാടുകളും ദര്‍ശനങ്ങളും മുഖ്യപങ്കു വഹിച്ചതായി മാര്‍ പെരുന്തോട്ടം പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ.സെബാസ്റ്റ്യന്‍ തെക്കഞ്ഞച്ചേരില്‍, മാര്‍ തോമസ് തറയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോബ് മൈക്കിള്‍ എംഎല്‍എ, മുന്‍ എം.എല്‍. എമാരായ കെ.സി ജോസഫ്, ഡോ കെ സി ജോസഫ്, ഡിജിപി ടോമിന്‍ ജെ തച്ചങ്കരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യ മനോജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, മാര്‍ പവ്വത്തിലിന്റെ സഹോദരന്‍ ജോണ്‍ പവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്നു മാര്‍ പവ്വത്തിലിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു. കോട്ടയം ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, രാഷ്ട്രദീപിക മാനേ ജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍ കുന്നേല്‍, ജോസ് കെ. മാണി എംപി, സ്പിന്നിംഗ് മില്‍ ചെയര്‍മാര്‍ സണ്ണി തോമസ് എന്നിവര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തി മാര്‍ പവ്വത്തിലിന് ആശംസകള്‍ നേര്‍ന്നു.
ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തെ ചാപ്പലില്‍ ഞായറാഴ്ച രാവിലെ മാര്‍ ജോസഫ് പവ്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.