തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി. അശോകിനെ പരോക്ഷമായി പിന്തുണച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അറിവോടെയല്ലെന്നും എന്നാല്‍ എം.എം മണിയെ പറ്റി ഒരു കുറ്റവും ചെയര്‍മാന്‍ പറഞ്ഞിട്ടില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ ബോര്‍ഡ് അറിയാതെ ചില കാര്യങ്ങള്‍ നടന്നു. അത് മാത്രമാണ് ചെയര്‍മാന്‍ പരാമര്‍ശിച്ചത്. ബി. അശോക് പറഞ്ഞ കാര്യങ്ങളിലെ വസ്തുത പരിശോധിക്കുമെന്നും അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം കൂട്ടിയത് ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ്. അതിന്റെ റിപ്പോര്‍ട്ട് ഊര്‍ജവകുപ്പ് സെക്രട്ടറിയോട് ചോദിച്ചിട്ടുണ്ട്. മൂന്നാര്‍ ഹൈഡല്‍ ടൂറിസത്തിനു നല്‍കിയ ഭൂമി പലരുടെയും കൈവശമാണെന്നും മന്ത്രി പറഞ്ഞു.
ഇടതു യൂണിയന്‍ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്ക് തുടക്കമായത്. 'കടയ്ക്ക് തീ പിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടി വരേണ്ടതുമില്ലെന്ന' തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് വിമര്‍ശനം. ഇതിനെതിരെ മുന്‍മന്ത്രി എം എം മണിയും സിഐടിയു നേതാക്കളും രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.