ലഖ്നൗ: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതക കേസിൽ അറസ്റ്റിലായ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി. ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്.
എന്നാൽ കീഴ്‌ക്കോടതികള്‍ നിരസിച്ചതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
2021 ഒക്ടോബര്‍ മൂന്നിനായിരുന്നു കർഷകർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സംഭവമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള മുന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ ഓടിച്ചുകയറ്റിയെന്നാതായിരുന്നു കേസ്.
ക്ഷുഭിതരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മുന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ ആറ് കര്‍ഷകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.