ഓണ്‍ലൈന്‍ സേവനവുമായി റെയില്‍വേയും വീട്ടുപടിക്കല്‍; ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കും

ഓണ്‍ലൈന്‍ സേവനവുമായി റെയില്‍വേയും വീട്ടുപടിക്കല്‍; ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കും

ന്യൂഡൽഹി: വീട്ടുവാതിൽക്കൽ സാധനസാമഗ്രികൾ എത്തിക്കാൻ ഓൺലൈൻ സേവനവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെവിടെയിരുന്നും ഇഷ്ടമുള്ളതും ആവശ്യമുള്ളതുമായ സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിവരുകയാണ് റെയിൽവേ.

ഓൺലൈൻ സേവനത്തിനായി പ്രത്യേക പോർട്ടലോ ആപ്പോ ആവിഷ്കരിക്കും. ഇതുവഴി ആവശ്യക്കാർക്കുവേണ്ട സാധനങ്ങൾ ബുക്കു ചെയ്യാം. ഇന്ത്യ പോസ്റ്റ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ആവശ്യക്കാർക്ക് സാധനങ്ങൾ വീടുകളിലെത്തിച്ചു കൊടുക്കും. ഗുണഭോക്താക്കൾക്ക് ക്യു-ആർ കോഡ് സ്കാൻ ചെയ്തുകൊണ്ടുള്ള രശീതിയും നൽകും. കൂടാതെ, ബുക്കുചെയ്ത സാധനങ്ങളുടെ ചരക്കുനീക്കം അറിയാനും അവസരമൊരുക്കും. നിരക്കും സാധനമെത്തുന്ന സമയവുമൊക്കെ പോർട്ടലും ആപ്പും വഴി ഇടപാടുകാർക്ക് അറിയാനാവും.

പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കാൻ നിർദിഷ്ട ചരക്ക്-ഇടനാഴി കോർപ്പറേഷനെ(ഡി.എഫ്.സി.സി.) ചുമതലപ്പെടുത്തിക്കഴിഞ്ഞതായി റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ടം ജൂൺ-ജൂലായിൽ തുടങ്ങും. ദേശീയ തലസ്ഥാനമേഖലയും ഗുജറാത്തിലെ സനന്ത് മേഖലയും കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.

ഭാരമുള്ള ഉത്പന്നങ്ങളും മറ്റും എത്തിച്ചു നൽകാൻ സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയും റെയിൽവേ പരിഗണിച്ചുവരുന്നുണ്ട്. ചരക്കുവണ്ടികൾ പ്രയോജനപ്പെടുത്തിക്കൊണ്ടും പദ്ധതി നടപ്പാക്കും. മുംബൈ അടിസ്ഥാനമാക്കിയും ഇ-പദ്ധതി ആലോചിക്കുന്നതായി അധികൃർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.