കര്‍ഷകരുടെ ചെങ്കോട്ട സംഘര്‍ഷത്തില്‍ ആരോപണം നേരിട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

കര്‍ഷകരുടെ ചെങ്കോട്ട സംഘര്‍ഷത്തില്‍ ആരോപണം നേരിട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡൽഹി: കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. പഞ്ചാബി നടനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് അദ്ദേഹം. ഡൽഹിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്.

ഡല്‍ഹിയില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു. ഹരിയാനയിലെ കുണ്ഡ്‌ലി അതിര്‍ത്തിക്കടുത്തുള്ള സോനിപത് ജില്ലയില്‍, ഹൈവേയുടെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ട്രോളിയില്‍ അദ്ദേഹത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ദീപ് സിദ്ദുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം സോണിപത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു ദീപ് സിദ്ധുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കള്‍ ശക്തമായി അന്ന് ഉന്നയിച്ചു.
കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന്‌ അറസ്റ്റ് ചെയ്തത്.

കേസില്‍ അറസ്റ്റിലായ സിദ്ദുവിനെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. നിലവില്‍ കേസ് എന്‍.ഐ.എ അന്വേഷിച്ചുവരികയാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.