'തോക്കിനു നിയന്ത്രണം വേണം':സ്‌കൂളിലെ വെടിവെപ്പില്‍ മരിച്ച കുട്ടിയുടെ പിതാവ് വൈറ്റ് ഹൗസിനരികെ ക്രെയിനിനു മുകളില്‍

 'തോക്കിനു നിയന്ത്രണം വേണം':സ്‌കൂളിലെ വെടിവെപ്പില്‍ മരിച്ച കുട്ടിയുടെ പിതാവ് വൈറ്റ് ഹൗസിനരികെ ക്രെയിനിനു മുകളില്‍

വാഷിംഗ്ടണ്‍: പാര്‍ക്ക്ലാന്റ് ഡഗ്ളസ് സ്‌കൂളില്‍ 2018 ഫെബ്രുവരി 14 ന് ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ജോയാക്വിന്‍ ഒളിവറുടെ (17) പിതാവ് നിയന്ത്രണമില്ലാതെയുള്ള ഗണ്‍ ലൈസന്‍സിനെതിരെ, വൈറ്റ് ഹൗസിന് സമീപം 160 അടി മുകളിലുള്ള ക്രെയ്നിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചു. 45000 പേര്‍ക്കാണ് ഗണ്‍വയലന്‍സില്‍ ജീവന നഷ്ടപ്പെട്ടതെന്ന് ഓര്‍മ്മിപ്പിക്കുന്ന ഫെബ്രുവരി 14 ബാനറും കൊല്ലപ്പെട്ട മകന്റെ ചിത്രവുമായായിരുന്നു പ്രതിഷേധം.

ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡ് സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ ഒളിവര്‍ ഉള്‍പ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത്.വെടിവെപ്പിന്റെ നാലാം വാര്‍ഷികമായിട്ടും ഗണ്‍ വയലന്‍സിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത ബൈഡനെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് പിതാവ് മാനുവല്‍ പറഞ്ഞു.പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മാനുവലിന്റെ ഭാര്യയും ക്രെയിനിനു സമീപം നിന്നിരുന്നു. പ്രസിഡന്റ് ബൈഡനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ 3 ആഴ്ച വൈറ്റ് ഹൗസിന് മുന്‍പില്‍ ചെലവഴിച്ചിരുന്നു ഇവര്‍. ബൈഡനെ കാണാന്‍ കഴിഞ്ഞില്ല. ബൈഡന്റെ സഹായികളില്‍ ഒരാളുമായി സംസാരിച്ചിട്ടും ഇത് വരെ കാര്യക്ഷമമായ യാതൊരു നടപടിയും ബൈഡന്‍ സ്വീകരിച്ചിട്ടില്ലെന്ന് ദമ്പതികള്‍ കുറ്റപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.