കെസിവൈഎം സംയുക്ത സിൻഡിക്കേറ്റും അധികാര കൈമാറ്റവും നടത്തപ്പെട്ടു

കെസിവൈഎം സംയുക്ത സിൻഡിക്കേറ്റും അധികാര കൈമാറ്റവും നടത്തപ്പെട്ടു

കൊച്ചി: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ സംയുക്ത സിൻഡിക്കേറ്റും, അധികാര കൈമാറ്റവും കളമശ്ശേരി സെന്റ്. ജൂഡ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു.

'കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന തരത്തിൽ പ്രവർത്തന പരിപാടികളുടെ കൃത്യമായ തുടർച്ചയും സാമൂഹിക ഇടപെടലുകളും നടത്താൻ കെ.സി.വൈ.എമ്മിന് കഴിയണമെന്ന്' അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം സംസ്ഥാന സമിതി വരും വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് യോഗം രൂപം നല്കി.

സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, എഡ്വേർഡ് രാജു, ഫാ. സിബു വർഗ്ഗീസ്, ഫാ. ജിൻസ് വാളിപ്ലക്കൽ, എബിൻ കണിവയലിൽ, ബിച്ചു കുര്യൻ തോമസ്, ലിനു വി. ഡേവിഡ്, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, സിസ്റ്റർ റോസിമെറിൻ എസ്.ഡി, എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.