ദുബായ്: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി യൂണിയന്‍ കോപ്. സാധനങ്ങളുടെ വിലയില്‍ തെറ്റ് സംഭവിക്കാതിരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കിയിരിക്കുകയാണ് സ്ഥാപനം.
യൂണിയന്‍ കോപ്പിന്‍റെ വിവിധ ഔട്ട് ലെറ്റുകളിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം ഒരുക്കുകയെന്നുളളതാണ് എന്നും ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ കോപിന്‍റെ ഓപ്പറേഷന്‍സ് മാനേജര്‍ അയൂബ് മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ യൂണിയന്‍ കോപ്പ് പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതുമയുള്ള സേവനങ്ങള്‍ ഉറപ്പാക്കാനായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം യൂണിയന്‍ കോപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന 80 ആധുനിക പ്രൈസ് സ്‌കാനറുകള്‍ യൂണിയന്‍ കോപിന്‍റെ 23 ശാഖകളിലും ദുബായിലെ നാല് ഷോപ്പിങ് മാളുകളിലും സ്ഥാപിച്ചിട്ടുണ്ട്.
ഉല്‍പ്പന്നങ്ങളുടെ വിലയില്‍ തെറ്റ് സംഭവിക്കാതിരിക്കാനായി ആധുനിക സാങ്കേതിക വിദ്യയാണ് യൂണിയന്‍ കോപ് നടപ്പിലാക്കിയിട്ടുള്ളത്. ഷോപ്പിങ് അനുഭവം സവിശേഷമാക്കുന്നതില്‍ യൂണിയന്‍ കോപ് പുലര്‍ത്തുന്ന ജാഗ്രത മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ സന്തോഷത്തിനായി മിതമായ വില ഉറപ്പാക്കിയാണ് യൂണിയന്‍ കോപ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. വിലയിലെ തെറ്റുകള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടായേക്കാമെന്ന് അയൂബ് മുഹമ്മദ് വ്യക്തമാക്കി. ഒരു ഉപഭോക്താവ് ഏതെങ്കിലും ഉല്‍പ്പന്നം തെറ്റായ ഷെല്‍ഫില്‍ വെക്കുന്നത്. ഒരു ബ്രാന്‍ഡിന്‍റെ ഉല്‍പ്പന്നം മറ്റൊരു ബ്രാന്‍ഡിന്‍റെ ഷെല്‍ഫില്‍ വെക്കുന്നതും ഇതിന് കാരണമായേക്കാം. ഇതിലൂടെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാവുന്നു. ബില്ലിങിലെത്തുമ്പോള്‍ വില സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാകുന്നു. ബാര്‍കോഡ് ഉള്‍പ്പെടുന്ന സ്റ്റിക്കര്‍ ഉപഭോക്താക്കള്‍ നീക്കം ചെയ്യുന്നതും മറ്റ് ഉല്‍പ്പന്നങ്ങളില്‍ ഒട്ടിക്കുന്നതും പ്രശ്‌നത്തിന് കാരണമാകുന്നു. എന്നാല്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാനാണ് യൂണിയന്‍ കോപ് പ്രൈസ് സ്‌കാനിങ് ഡിവൈസുകള്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ളത്. ഇതിലൂടെ ജീവനക്കാര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില നിരന്തരം പരിശോധിച്ച് ഉറപ്പാക്കാനാകും. ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചാല്‍ അത് മാറ്റി പുഃനസ്ഥാപിക്കാനാകും.
ഉപഭോക്താക്കളുടെ സന്തോഷത്തിനായി യൂണിയന്‍ കോപ് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അയൂബ് മുഹമ്മദ് പറഞ്ഞു. ഇതിലൊന്നാണ് കണ്‍സ്യൂമര്‍ ഹാപ്പിനസ് സെന്റര്‍. പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ ഉപഭോക്താക്കളെ സഹായിക്കാനും എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും സന്നദ്ധരായി നില്‍ക്കുന്നു. ഷോപ്പിംഗിന്‍റേയും വിലയുടെയും കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ന് മികച്ച അനുഭവമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.