കശ്മീര്‍ താഴ്‌വരയിൽ റെയ്ഡ്; പത്ത് ഭീകരർ അറസ്റ്റിൽ

കശ്മീര്‍ താഴ്‌വരയിൽ റെയ്ഡ്; പത്ത് ഭീകരർ അറസ്റ്റിൽ

കശ്മീര്‍: ജമ്മു കശ്മീര്‍ താഴ്‌വരയിൽ നടത്തിയ റെയ്ഡിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കശ്മീരിലെ വിവിധയിടങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഭീകര സംഘടനാ കമാന്‍ഡര്‍മാരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവരികയും ചെയ്തവരാണ് അറസ്റ്റിലായത് .

സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ) നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. കശ്മീരില്‍ ഭീകര, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടുന്നതിനായി അടുത്തകാലത്ത് രൂപീകരിച്ചതാണ് എസ്‌ഐഎ. ദക്ഷിണ, മധ്യ കശ്മീരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെടാതിരിക്കാന്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞായിരുന്നു ഇവരുടെ പ്രവര്‍ത്തനം. യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതും പണം സംഘടിപ്പിക്കുന്നതും ആയുധങ്ങള്‍ കടത്തുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. പരിശോധനയില്‍ സെല്‍ ഫോണുകള്‍, സിമ്മുകള്‍, ബാങ്ക് ഇടപാട് രേഖകള്‍, ഡമ്മി പിസ്റ്റളുകള്‍ എന്നിവയും പിടിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.