പാലാ: എസ്.എം.വൈ.എം പാലാ രൂപത 2022 പ്രവർത്തന സമിതി പതിനെട്ടിന് വൈകുന്നേരം മൂന്നരയ്ക്ക് കിഴതടിയൂർ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും .
സത്യപ്രതിജ്ഞയോടൊപ്പം 2022 പ്രവർത്തനവർഷ ഉദ്ഘാടനം കെ.സി.വൈ.എം സംസ്ഥാന ട്രഷറർ ലിനു വി ഡേവിസ് നിർവഹിക്കുകയും രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിക്കുകയും ചെയ്യും.
പ്രസ്തുത ചടങ്ങിൽ 2021 രൂപത ഭാരവാഹികളെ ആദരിക്കയും രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിലിന്റെ യാത്രയയപ്പും നല്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. മീറ്റിംഗിൽ കെ.സി.വൈ.എം മുൻ സംസ്ഥാന സമിതി നടത്തിയ സംസ്ഥാന കലോത്സവത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര (അരുവിത്തുറ ), ജനറൽ സെക്രട്ടറി ഡിബിൻ വാഴപ്പറമ്പിൽ(കുറവിലങ്ങാട് ) , വൈസ് പ്രസിഡന്റ് റിന്റു റെജി(ഭരണങ്ങാനം ), ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിൻ ജോഷി(കടുത്തുരുത്തി ), സെക്രട്ടറി ടോണി കവിയിൽ( പ്രവിത്താനം ), ജോയിന്റ് സെക്രട്ടറി നവ്യ ജോൺ( തീക്കോയി ), ട്രഷറർ മെറിൻ തോമസ് ( കുറവിലങ്ങാട് ),
കൗൺസിലർമാരായ ലിയോൺസ് സായി( കടനാട് ), ലിയ തെരേസ് ബിജു( മൂലമറ്റം) , സിൻഡിക്കേറ്റ് കൗൺസിലർമാരായി നിയോഗിക്കപ്പെട്ട സാം സണ്ണി( പാലാ ), മിർലിൻ മാത്യു( ഇലഞ്ഞി), സാവിയോ സജിത്ത്( കോതനല്ലൂർ ), അതുൽ സാബു( തുടങ്ങനാട് ), ആന്റണി ജോസ്( കൂട്ടിക്കൽ), നോബിൾ സാബു( രാമപുരം), ആൽവിൻ മാത്യു( കുറവിലങ്ങാട് ), ലിയ റോസ് ജോയി( പൂഞ്ഞാർ), ആൽഫി ഫ്രാൻസിസ്( ചേർപ്പുങ്കൽ), ഗ്രീഷ്മ ജോയൽ( അരുവിത്തുറ ), റോസ്മോൾ എൻ. അറക്കൽ( പ്രവിത്താനം ), എലിസബത്ത് ഷാജു( മുട്ടുചിറ ), ടിൻസി ബാബു ( പാലാ )എന്നിവർ ആണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന സമ്മേളനത്തിൽ 2019, 2020, 2021 രൂപത സമിതി അംഗങ്ങളും 2022 നടപ്പു പ്രവർത്തനവർഷത്തിലെ എല്ലാ ഫൊറോന പ്രസിഡന്റ്സ്, ഫൊറോന വൈസ് പ്രസിഡന്റ്സ്, രൂപത കൗൺസിലേഴ്സ്, സമ്മാനാർഹരായവർ എന്നിവരാണ് പങ്കെടുക്കുന്നത് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.