പൊതുമരാമത്ത്, ടൂറിസം വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി തത്സമയം മന്ത്രിയുടെ വിരല്‍ത്തുമ്പില്‍

പൊതുമരാമത്ത്, ടൂറിസം വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി തത്സമയം മന്ത്രിയുടെ വിരല്‍ത്തുമ്പില്‍

തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അറിയാന്‍ കഴിയുന്ന ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍ (ഐഐപി) സംവിധാനം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ ആരംഭിച്ചു.

പൊതുമരാമത്ത് പ്രവൃത്തികളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ തത്സമയം അറിയാന്‍ കഴിയും. ഇതോടെ ഓരോ പദ്ധതികളുടേയും വിലയിരുത്തല്‍ അനായാസം നടത്താനാവും.

ഒരു റോഡിന്റെ നിര്‍മാണം എപ്പോള്‍ പൂര്‍ത്തിയാകും, പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്, മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം നിര്‍മാണത്തില്‍ എത്രത്തോളം പുരോഗതിയുണ്ടായി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലായോ തുടങ്ങിയ എല്ലാ വിവരങ്ങളും മുന്നിലെത്തും. ഓരോ പദ്ധതികളുടേയും തത്സമയ വീഡിയോയും ചിത്രങ്ങളും കാണാനാകും.

പിഡബ്ല്യുഡി ആപ്പിലും സമൂഹ മാധ്യമത്തിലും വരുന്ന പരാതികള്‍ അറിഞ്ഞ് നടപടിയെടുക്കാനും ഇത് സഹായിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രവും വീഡിയോകളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന പ്രതിനിധികളും ജനങ്ങളും തന്റെ ഓഫിസില്‍ എത്തുമ്പോള്‍ പെട്ടെന്ന് നടപടിയെടുക്കാനും അവരോട് വിശദീകരിക്കാനും കഴിയുന്ന ഒരു സംവിധാനം വേണമെന്ന് ചുമതലയേറ്റപ്പോള്‍ തന്നെ ആഗ്രഹിച്ചിരുന്നതായി മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

സി.ആര്‍ മഹേഷ് എംഎല്‍എയുടേയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിന്റേയും സാന്നിധ്യത്തിലാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. സി.ആര്‍ മഹേഷിന്റെ മണ്ഡലമായ കരുനാഗപ്പള്ളിയിലെ റോഡുകളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തത്സമയം മന്ത്രിക്ക് കാട്ടിക്കൊടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.