മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി 2022 - 23 വർഷത്തെ പുതിയ നേതൃത്വം അധികാരമേറ്റു

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി 2022 - 23 വർഷത്തെ പുതിയ നേതൃത്വം അധികാരമേറ്റു

തിരുവനന്തപുരം: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം) സഭാതല സമിതി 2022 - 23 വർഷത്തെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അധികാരമേറ്റു. പട്ടം മേജർ ആർച്ച് ബിഷപ് ഹൗസിൽ വച്ച് സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസാണ് സമിതിയുടെ യുവജന കമ്മീഷൻ ചെയർമാൻ. പാറശാല ഭദ്രാസന സിൻഡിക്കേറ്റ് എയ്ഞ്ചൽ മേരി പ്രസിഡന്റും, പത്തനംതിട്ട ഭദ്രാസനം സിൻഡിക്കേറ്റ് സുബിൻ തോമസ് ജനറൽ സെക്രട്ടറിയായും, തിരുവനന്തപുരം മേജർ അതിരൂപത സിൻഡിക്കേറ്റ് ജോബിൻ ഡേവിഡ് ട്രഷററായും നേതൃത്വം നൽകും.

സഭാതല സമിതിയുടെ പുതിയ ഡയറക്ടറായി ഫാ. എബ്രഹാം മേപ്പുറത്തിനെ അഭിവന്ദ്യ പിതാവ് നിയമിച്ചു. ജിതിൻ എബ്രഹാം പൂനെ, ഹർഷിലിൻ മാർത്താണ്ഡം, റ്റീന കെ.എസ് തിരുവല്ല എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. റോബിൻ ജോസഫ് ബത്തേരി, ജോബിൻ പുത്തൂർ, മെറിൻ മാമച്ചൻ മാവേലിക്കര എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു. എക്സ് ഓഫീഷ്യോ ജിത്തു ജോൺ ഫ്രാൻസിസും ആനിമേറ്റർ വി.സി ജോർജ് കുട്ടിയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.