പ്രണയദിനത്തിൽ പ്രണയത്തിന്റെ മനഃശാസ്ത്രം‌ ചർച്ച ചെയ്ത് കെസിവൈഎം

പ്രണയദിനത്തിൽ പ്രണയത്തിന്റെ മനഃശാസ്ത്രം‌ ചർച്ച ചെയ്ത് കെസിവൈഎം

ചങ്ങനാശ്ശേരി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രണയദിനത്തിൽ പ്രണയത്തിന്റെ മനശാസ്ത്രം എന്ന വിഷയത്തെ പറ്റി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.

 

കെസിവൈഎം യുവജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഓയോ എന്ന് ഓൺലൈൻ പ്ലാറ്റഫോം വഴിയാണ് വെബിനാർ സംഘടിപ്പിച്ചത്. യുവജനങ്ങൾക്ക് സമകാലിക വിഷയങ്ങളെ പറ്റി അറിയുവാനും, ആശയങ്ങൾ പങ്കുവയ്ക്കുവാനും, സംവദിക്കാനുള്ള വേദിയാണ് കെസിവൈഎം ഈ പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. 

ആരോഗ്യകരമായ പ്രണയം എങ്ങനെയായിരിക്കണമെന്നും പ്രണയത്തിൽ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന മാറ്റങ്ങൾ എപ്രകാരം ആണെന്നും പ്രണയം എങ്ങനെ ജീവനെടുക്കുന്ന ഒരു അവസ്ഥയിലേക്ക് വഴിമാറി പോകുന്നത് തുടങ്ങിയ വിഷയങ്ങളുടെ മനശാസ്ത്ര മാനങ്ങൾ ആലുവ സെമിനാരി പ്രൊഫസർ ഫാദർ രാജേഷ് കൊള്ളയിൽ പങ്കുവെച്ചു.

സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാദർ സ്റ്റീഫൻ ചാലക്കര ജനറൽ സെക്രട്ടറി ബിജു കുര്യൻ തോമസ് ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, ലിനു വി ഡേവിഡ്, സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.