ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെയും ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെയും നയങ്ങളിലുള്ള വിയോജിപ്പിന്റെയും സഭാ നേതൃത്തിലുടലെടുത്ത അസംതൃപ്തിയുടെയും ഫലമായി തിരുസഭാതലവനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പയാണ് ഏ.ഡി. 496 നവംബര്‍ 24-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട അനസ്താസിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പയും ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയും സഭയില്‍ പ്രത്യേകിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്ത അക്കാസിയന്‍ ശീശ്മയെ നേരിടുന്നതില്‍ സ്വീകരിച്ച കര്‍ശനമായ സമീപനങ്ങള്‍ തിരുസഭാ നേതൃത്വത്തില്‍ പലര്‍ക്കും സ്വീകര്യമായിരുന്നില്ല. ഈ സാഹചര്യങ്ങള്‍ അനസ്താസിയസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന് വഴിതെളിച്ചു.
മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ സൗഹാര്‍ദ്ദപരമായ ഒരു കത്തുമായി രണ്ടു പ്രതിനിധികളെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു. പ്രസ്തുത കത്തിലൂടെ ചക്രവര്‍ത്തിയെ മാര്‍പ്പാപ്പ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയിക്കുകയും സഭയില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിനായുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഐക്യം സാധ്യമാക്കുവാനായി പാത്രിയാര്‍ക്കീസ് പരികര്‍മ്മം ചെയ്ത മാമ്മോദീസകളെയു തിരുപ്പട്ടങ്ങളെയും സാധുവായി അംഗീകരിക്കാമെന്ന് അക്കാസിയസ് മാര്‍പ്പാപ്പ സമ്മതിക്കുകയും എന്നാല്‍ വി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളില്‍നിന്ന് അക്കാസിയസ് പാത്രിയാര്‍ക്കീസിന്റെ നാമം ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. എന്നാല്‍ ചാല്‍സിഡണ്‍ സൂനഹദോസില്‍ ഉരിത്തിരിഞ്ഞ സഭാപഠനങ്ങളെയും മോണോഫിസിറ്റിക്ക് പഠനങ്ങളെയും അനുരജ്ഞിപ്പിക്കുവാന്‍ പരശ്രമിപ്പിച്ചുകൊണ്ട് ഏ.ഡി. 482-ല്‍ സെനോ ചക്രവര്‍ത്തി പുറത്തിറക്കിയ സെനോറ്റിക്കോണ്‍ എന്ന രാജകീയ പ്രസ്തവാനയെ അംഗീകരിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ ഒസ്‌ത്രോഗോഥ് ഗോത്രവംശജനായ തെയൊഡൊറിക്കിനെ ഇറ്റലിയുടെ രാജാവായി താന്‍ അംഗീകരിക്കാമെന്ന നിബന്ധന ചക്രവര്‍ത്തി മുന്നോട്ടുവെച്ചു.
ചക്രവര്‍ത്തിയുടെ ഈ നിബന്ധന അംഗീകരിക്കുവാന്‍ മാര്‍പ്പാപ്പയുടെ പ്രതിനിധികളില്‍ ഒരാളായി കോണ്‍സ്റ്റാന്റിനോപ്പിളിന് ഉണ്ടായിരുന്ന റോമന്‍ സെനറ്ററായ ഫൗസ്റ്റസ്, അനസ്താസിയസ് മാര്‍പ്പാപ്പയെ നിര്‍ബന്ധിച്ചു. റോമിലെ വൈദിക സമൂഹവുമായി ആലോചിക്കാതെ അക്കാസിയസ് ചക്രവര്‍ത്തിയുടെ പക്ഷക്കാരനായതിനാല്‍ ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയാല്‍ നിഷ്‌കാസിതനായ തെസലോനിക്കയിലെ ആന്ത്രയോസ് മെത്രാന്റെ ആര്‍ച്ച് ഡീക്കനുമായി അനുരജ്ഞനത്തിലാവുകയും ഐക്യപ്പെടുകയും ചെയ്തു. എന്നാൽ റോമിലെ വൈദിക സമൂഹത്തിലെ നല്ലൊരു വിഭാഗം വൈദികരും അനസ്താസിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ തിരുസഭയോട് വിശ്വാസവഞ്ചന കാണിച്ചുവെന്ന നിലപാട് സ്വീകരിക്കുകയും തങ്ങളുടെ മെത്രാനുമായുള്ള പിളര്‍പ്പിന് കാരണമാവുകയും ചെയ്തു.
ഈ ആപല്‍സന്ധിഘട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ ആകസ്മികമായി അനസ്താസിയസ് മാര്‍പ്പാപ്പ ഏ.ഡി. 498 നവംബര്‍ 19-ാം തീയതി കാലം ചെയ്തു. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ മാര്‍പ്പാപ്പയുടെ മരണത്തെ ദൈവശിക്ഷയായി കണക്കാക്കി. മാത്രമല്ല അദ്ദേഹത്തിന്റെ മരണത്തോടെ പൗരസ്ത്യസഭയും പാശ്ചാത്യസഭയും തമ്മിലുള്ള ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള അവസാന പ്രതീക്ഷയും അസ്തമിച്ചു.
അനസ്താസിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നാമം തിരുസഭയിലെ രക്തസാഷികളുടെ പുരാതന പട്ടികയില്‍ ലഭ്യമല്ല. മാത്രമല്ല, മധ്യകാലഘട്ട പാരമ്പര്യങ്ങള്‍ അദ്ദേഹത്തെ പൗരസ്ത്യ-പാശ്ചാത്യസഭകളുടെ ഐക്യത്തിനായി സ്വീകരിച്ച അനീതിപരമായ നടപടികളുടെ പേരില്‍ പരിശുദ്ധ സിംഹാസനത്തിന്റെ ഒറ്റുകാരനായി കണക്കാക്കുന്നു. തിരുസഭയിലെ ആദ്യത്തെ അമ്പതു മാര്‍പ്പാപ്പമാരില്‍ വിശുദ്ധരായി അംഗീകരിക്കപ്പെടാത്ത രണ്ടു മാര്‍പ്പാപ്പമാരില്‍ രണ്ടാമത്തെ ആളാണ് അനസ്താസിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ.
Anastasius II succeeded Gelasius on November 24, 496. He was elected with the hope that he would work toward healing the widening rift between the East and West on account of the Acacian Schism. Upon his election he sent two legates to bring a conciliatory letter to Emperor Anastasius I in Constantinople. Anastasius II was willing to accept the validity of baptisms and ordinations performed by Acacius. Anastasius I expressed interest, but insisted that Anastasius II accept the Henotikon. Anastasius II then entered into communion with Photinus, a deacon of the bishop of Thessalonica who had been deemed an Acacian by Gelasius. Many of the clergy in Rome felt betrayed by this move since none of them had been consulted by the pope; it was an extremely unpopular unilateral decision that resulted in a number of the Roman clergy breaking communion with the pope. Anastasius II died on November 19, 498, when the crisis had reached a fever-pitch, a divine act of judgment according to his opponents.
എല്ലാ മാർപ്പാപ്പമാരുടെയും ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക
തൊട്ടു മുൻപത്തെ മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.