ഒരു പിടി മണ്ണ് (ഭാഗം 6) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം 6) [ഒരു സാങ്കൽപ്പിക കഥ]

സ്വന്തം ചിലവിൽ, അപരിചിതനായ സാരഥി..,
ഏറ്റുമാനൂരുള്ള തട്ടുകടയിൽനിന്നും...,
തള്ളമ്മച്ചിക്ക് നീരാഹാരം വാങ്ങി നൽകി..!!
ചായ കഴിച്ചതും, പൊന്നിയമ്മച്ചി ഉറക്കമായി.;
ഘർഘരാരവം ഉയരുന്നു..!
'ഒരെണ്ണം എനിക്കും..' പരമൻ പറഞ്ഞു..!
വാഹനം, ഓട്ടം തുടർന്നു..!!
പട്ടാളത്തിന്റെ കണ്ണുകളിൽ ഉറക്കം ചേക്കേറി!
ഉയർന്നുയർന്നു പോകുന്ന വെള്ളികെട്ടിയ
മേഘങ്ങൾ പരമനെ ആകർഷിച്ചു..!
മേഘത്തിൽനിന്നും.., മലരമ്പന്റെ
പുതിയ അറിയിപ്പുകൾ ഉരുവായി.....
`ആകാശക്കുടയിൽ തൂങ്ങി.., പൊൻ-
മലയിൽ നിങ്ങൾ ഇടിച്ചിടിച്ച് ഇറങ്ങണം...!'
`പൊന്നിയെ..., മുറുകെ പിടിച്ചോണം..!'
'പേടിയാ..., എന്നാലും...ഞാനേറ്റു..'
'...പാറമടയിലേക്ക് തെന്നരുത്......!'
ആകാശക്കുടയിൽ, ഏകസ്വരത്തിൽ..,
അവർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..!!
കശുമാവിന്റെ ചില്ലകൾക്കും ഇടയിലൂടെ,
അല്ലറ ചില്ലറ പൊട്ടലും പരിക്കുകളോടും...,
പൊൻമലയിൽ, ആകശക്കുട ഇടിച്ചിറക്കി...!
മഴയുടെ ശക്തി കുറഞ്ഞു..!!!
കാറ്റിന്റെ ഗതി മാറി...!!!
പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു...!!!
വണ്ടി ഓട്ടം തുടരുന്നു..!!
'ശുക്രിയാ ദേവാ..!'പരമൻ സ്വപ്നം തുടർന്നു!
അടിവാരത്തിനപ്പുറം, കരിമസ്തകംപോലെ
ഉയർന്നുനിൽക്കുന്ന 'കാമ്പൂപ്പാറ'...!!
പാറക്കെട്ട് കയറിയിറങ്ങിയാൽ......
ചെറുകോൽപ്പുഴക്കുള്ള പ്രധാന പാത..
കുണുങ്ങി ഒഴുകുന്ന പമ്പയിലേ് ഒരു ചാട്ടം..!
ഓർമ്മകളിൽ അവയെല്ലാം കുടികൊള്ളുന്നു.
മണിക്കൂറുകൾക്കുശേഷം, പൊന്മലയുടെ
അടിവാരത്തിൽ അവരെ എത്തിച്ചു..!
സാവകാശം നടകൾ കയറി മുറ്റത്തെത്തി...
തഴുകിപ്പോയ കാറ്റിലെന്തോ ഒരു പന്തികേട്.??
പതിവുള്ള 'കൊച്ചേട്ടാ..ചേച്ചീ'..വിളി കേട്ടില്ല..!!

മുറ്റത്തെ കൈതപ്പൂവിന്റെ കിങ്ങിണിച്ചെപ്പിൽ
കഥ പറഞ്ഞിരുന്ന കരിവണ്ട് പാറിവന്നു...
'ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..?'
'എവിടുന്നാ...?' അളി ആരാഞ്ഞു...!
'അവൻ എവിടെ..?'പട്ടാളം പ്രകോപിതനായി.
'സാറേ..., എന്റെ വണ്ടിക്കൂലി..?'
'..ഠരോ..ഏക് മിനിട്ട്..' ഗൌരവം കുറച്ചില്ല.!
അയലത്തേ ഗോവിന്ദൻകുട്ടി ഓടി വന്നു..!
'താക്കോൽ തരാൻ പറഞ്ഞേൽപ്പിച്ചിരുന്നു..!'
'കറന്റു പോയി.; മെഴുകുതിരി എടുക്കാം...?'
'അവനും, അവളും എങ്ങോട്ടാ മുങ്ങിയേ..?'
'അതു മാത്രം പറഞ്ഞില്ലല്ലോ അമ്മാവാ..!'
'ഈശോയേ., എന്റെ ചപ്പാത്തി മുക്കിയോ..?'
കൊച്ചിയിൽനിന്നുള്ള യാത്രഅവസാനിച്ചോ??
'കളിപ്പിക്കാതെ..,കൊച്ചീന്ന് ഓട്ടം വന്നതിന്റെ
കാശേ.., കാശെടുക്കെടോ മൂപ്പീന്നേ..?'
'രൂഫായേ.., കൈയിൽ ഇല്ലല്ലോ കുഞ്ഞേ..!'
'കപ്പേം.,കലപ്പേം വേണ്ട.; ഡോളർ പോരട്ടേ.?'
ചങ്കിടിപ്പോടെ.., ഡോളർ കൈമാറി..!

---------------------(തു ട രും ) -------------------


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26