ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പടക്കോപ്പുകള്‍ പരിശോധിക്കുന്നു.
ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അന്തര്‍ദേശീയ വിമാന യാത്രാ നിയന്ത്രണങ്ങള്‍ ഉക്രെയ്‌നിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ബാധകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധ ഭീഷണി കണക്കിലെടുത്താണ് വിമാന സര്‍വീസില്‍ കേന്ദ്രം ഇളവ് നല്‍കിയത്. സര്‍വീസുകളുടെ എണ്ണത്തിലെ നിയന്ത്രണവും പിന്‍വലിച്ചു. യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകില്ല. ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും പെട്ടന്ന് സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടിയന്തരമായി നീക്കിയത്.
യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
അതേസമയം റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കൂടുതല്‍ ശക്തമാവുന്നതിനിടെ സൈന്യത്തെ പിന്‍വലിച്ചുവെന്ന റഷ്യയുടെ പ്രഖ്യാപനം വൈറ്റ് ഹൗസ് തള്ളി. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ പുതുതായി 7000 ട്രൂപ്പുകളെക്കൂടി റഷ്യ വിന്യസിച്ചിരിക്കുകയാണ്. ഉക്രെയ്‌നെ ഏത് നിമിഷവും റഷ്യ ആക്രമിച്ചേക്കാമെന്ന് വ്യക്തമാക്കിയ വൈറ്റ് ഹൗസ് റഷ്യന്‍ സേന പിന്തിരിയുന്നതായുള്ള സൂചനകളൊന്നുമില്ലെന്നും വ്യക്തമാക്കി. നാറ്റോയും ഇക്കാര്യം സ്ഥിരീകരിച്ചു.
ശീതയുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഉക്രെയ്ന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക വിന്യാസത്തെ വിശേഷിപ്പിക്കുന്നത്. രാജ്യാതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയതായി കരുതുന്നില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. തങ്ങള്‍ ആരെയും പേടിക്കുന്നില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.