കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗ്‌ളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍പിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.