യുഎഇ- ഇന്ത്യ യാത്ര ആ‍ർ ടി പിസിആർ പരിശോധന ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയോ?

യുഎഇ- ഇന്ത്യ യാത്ര ആ‍ർ ടി പിസിആർ പരിശോധന ഫലം വേണമെന്ന നിബന്ധന ഒഴിവാക്കിയോ?

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആ‍ർ ടി പിസിആർ പരിശോധന ഒഴിവാക്കി ഗോ ഫസ്റ്റ്. ഗോ ഫസ്റ്റിന്‍റെ വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 


അതേസമയം ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്തവർക്കാണ് ഇളവ് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഗോ ഫസ്റ്റിന്‍റേതായി പ്രചരിക്കുന്ന സന്ദേശത്തില്‍ നിന്ന് മനസിലാവുന്നതെങ്കിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുളളതാണ് വെബ്സൈറ്റില്‍ ഗോ ഫസ്റ്റ് വ്യക്തമാക്കുന്നത്. 


എന്തായാലും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച് യുഎഇയിലെത്തിയവർക്ക് 72 മണിക്കൂറിനുളളിലെ ആ‍ർടി പിസിആർ പരിശോധനയില്ലാതെ നാട്ടിലേക്ക് പോകാമെന്നുളളത് സന്ദർശക വിസയിലടക്കം ഇവിടെയത്തിയിട്ടുളള നിരവധി പേർക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. 

ഇന്‍ഡിഗോയും ഇത്തരത്തില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. മറ്റ് വിമാനകമ്പനികളും ആർടി പിസിആർ വിഷയത്തില്‍ ഇളവ് അനുവദിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രവാസികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.