പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കം ആശങ്കാജനകം: കെ. സി. വൈ. എം. സംസ്ഥാന സമിതി

പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കം ആശങ്കാജനകം: കെ. സി. വൈ. എം. സംസ്ഥാന സമിതി

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്നും 57 ആക്കി വർധിപ്പിക്കണമെന്ന പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന സർക്കാരിന്റെ നീക്കം ആശങ്കാജനകമെന്ന് കെ. സി. വൈ. എം. സംസ്ഥാന സമിതി. അഭ്യസ്ത വിദ്യരായ അനേകം യുവജനങ്ങൾ തൊഴിലില്ലായ്മ മൂലം കഷ്ടത അനുഭവിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ പെൻഷൻപ്രായം ഉയർത്തുന്ന നടപടി യുവജനങ്ങളോടുള്ള കടുത്ത അവഗണനയാണ്. നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ 57 വ​യ​സ്സ്​​ വരെ തു​ട​രു​ന്ന​ത്​ പി.​എ​സ്.സി. വ​ഴി സ​ർ​ക്കാ​ർ ജോ​ലി തേ​ടു​ന്ന​വ​ർ​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​കും. അ​ന​വ​ധി വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക്​​ പു​തി​യ നി​യ​മ​ന​ങ്ങ​ൾ ഉണ്ടാവില്ല. പി.​എസ്.​സി. നി​യ​മ​നങ്ങൾ ഇ​ഴഞ്ഞു നീങ്ങുമ്പോഴാ​ണ്​ ഈ ​നി​ർ​ദേ​ശം എന്നതും ഗൗരവമായ കാര്യമാണ്.

പി. എസ്. സി. റാങ്ക് പട്ടികയിൽ ഇടം നേടി അനേകമാളുകൾ നിയമനത്തിനായി കാത്തിരിക്കുന്ന സാഹചര്യങ്ങളിൽ പെൻഷൻപ്രായം ഉയർത്തുന്നത് ചർച്ച ചെയ്യുന്നത് തന്നെ യുവജനങ്ങളിൽ മാനസിക സമ്മർദ്ദം കൂട്ടുകയും കേരളത്തിന്റെ ഭാവിതലമുറയുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നായി മാറുകയും ചെയ്യും. സംസ്ഥാനത്തെ 3.65 ലക്ഷം ജീവനക്കാർ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ സർവീസിൽ തുടരുമ്പോൾ യുവജനങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. പ്രസ്തുത ശുപാർശ തള്ളിക്കളഞ്ഞുകൊണ്ട് യുവജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് കെ. സി. വൈ. എം. ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലും മന്ത്രിസഭയിലും യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിയ സർക്കാരിൽ നിന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു എന്നും ഇതുമായി ബന്ധപ്പെട്ട തുടർപ്രവർത്തങ്ങൾ നിർത്തി വെച്ച് യുവാക്കളുടെ ആശങ്ക പരിഹരിക്കണമെന്നും കെ. സി. വൈ. എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, ലിനു വി ഡേവിഡ്, സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.