അബുദബി: ഇന്ത്യയും യുഎഇയും തമ്മിലുളള വിർച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ സന്ദർശനം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിർച്വല്‍ ഉച്ചകോടി നടക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുളള സുപ്രധാന കരാറുകളില്‍ വെള്ളിയാഴ്ച ദില്ലിയില്‍ ഒപ്പുവയ്ക്കും. ഇതിനായി യുഎഇ സംഘം ദില്ലിയിലെത്തിയിരുന്നു.ഇരു രാഷ്ട്ര നേതാക്കളും വിർച്വലായി ഇതിന് സാക്ഷികളാകും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും യു.എ.ഇ 50 ആം സ്ഥാപകവർഷവും ആഘോഷിക്കുന്ന വേളയിലാണ് ഉച്ചകോടിയെന്നുളളതും പ്രധാനമാണ്.
ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സംയോജിത സാമ്പത്തിക കരാർ, സ്വതന്ത്ര വ്യാപാര കരാർ എന്നിവയില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.