'പുതിയ ജോലി തന്റെ അന്നം,വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ': സ്വപ്‌ന സുരേഷ്

'പുതിയ ജോലി തന്റെ അന്നം,വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ': സ്വപ്‌ന സുരേഷ്

തൊടുപുഴ: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയില്‍ ജോലിയില്‍ പ്രവേശിച്ചു. സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒ ആയ എച്ച്‌.ആര്‍.ഡി.എസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം.

എച്ച്‌.ആര്‍.ഡി.എസ് തൊടുപുഴ ഓഫിസിലാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. ജോലി ലഭിക്കാന്‍ കാരണമായ സുഹൃത്തിന് സ്വപ്‌ന സുരേഷിന് നന്ദി പറഞ്ഞു. പുതിയ ജോലി തന്റെ അന്നമാണെന്നും വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

തനിക്ക് ലഭിച്ചിരിക്കുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മാര്‍ഥമായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. വലിയ സ്ഥാപനമെന്നോ ചെറിയ സ്ഥാപനമെന്നോ ഉള്ള വ്യത്യാസം തനിക്കില്ല. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും സ്വപ്‌ന പറഞ്ഞു.

നവംബര്‍ രണ്ടിനാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍.ഐ.എ കേസില്‍ ഹൈകോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റംസ്, ഇ.ഡി, ക്രൈംബ്രാഞ്ച് കേസുകളില്‍ നേരത്തേ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.