ആസിഡ് കുടിക്കുന്ന മലയാളികൾ

ആസിഡ് കുടിക്കുന്ന മലയാളികൾ

ആസിഡ് കുടിക്കുന്ന മലയാളി...
കണ്ണടക്കുന്ന ഫുഡ് സേഫ്റ്റി &
ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്....

രോഗങ്ങൾ വിലക്കുവാങ്ങുന്ന
നമ്മുടെ കുഞ്ഞുങ്ങൾ...
കോഴിക്കോട് എന്നല്ല, ലോകത്തിൽ എവിടെയും നമ്മൾ വീട്ടിൽ ഉപ്പിൽ ഇട്ടാൽ കിട്ടാത്ത രുചി ബീച്ചുകളിലും, റോഡരികിലും ഉപ്പിൽ ഇട്ടതിനു കിട്ടുന്നുണ്ട് എങ്കിൽ അതിനു ഒറ്റ കാരണം മാത്രമേ ഉള്ളൂ, നമ്മൾ വീട്ടിൽ ഉപ്പിൽ ഇടുക എന്ന പരിപാടിക്ക് ഉപ്പ് ഉപയോഗിക്കുമ്പോൾ, വഴിയോര കച്ചവടക്കാർ അറിഞ്ഞും, അറിയാതെയും രുചി കൂട്ടുവാനും, കച്ചവടം കൂട്ടുവാനും ഉപ്പിൽ ഇടുന്നു എന്ന പേരിൽ ചേർക്കുന്നത് വീര്യം കൂടിയ അല്ലെങ്കിൽ നേർപ്പിക്കാത്ത അസറ്റിക് ആസിഡ് എന്ന പേരിൽ അല്ലെങ്കിൽ എത്തനോയിക് ആസിഡ് എന്നറിയപ്പെടുന്ന കക്ഷി ആണ്‌.


ചില കച്ചവടക്കാർ ഇത് അറിഞ്ഞു കൊണ്ട് മനപ്പൂർവ്വം ചെയ്യുമ്പോൾ, മറ്റു ചില സാധുക്കൾ ഇതെന്താണ് എന്ന് അറിയുക പോലും ചെയ്യാതെ ആണ് ഇതിന്റെ എല്ലാം ഹോൾസെയിൽ ഡീലർമ്മാരുടെ അടുക്കൽ നിന്നും വാങ്ങി കടകളിൽ വിൽക്കുന്നത് എന്ന് മാത്രം.

നമ്മൾ പാചകത്തിൽ ഉപയോഗിക്കുന്ന വിനാഗിരി എന്നത് സാധാരണ 5% മുതൽ 8% വരെ മാത്രം അസറ്റിക് ആസിഡ് ചേർത്തു നിർമ്മിക്കുന്നതാണ് എന്നു ആലോചിക്കുമ്പോൾ, മനസ്സിലാകും ഉപ്പിൽ ഇട്ടത് എന്ന പേരിൽ നമ്മൾ വാങ്ങി സ്വയം കഴിക്കുകയും, കുട്ടികൾക്ക് വാങ്ങി കൊടുക്കുകയും ചെയ്യുന്ന സാധനം എന്താണ് എന്ന്.

ആസിഡുകൾ എല്ലാം തന്നെ ദ്രവിപ്പിക്കാൻ ശേഷി അല്ലെങ്കിൽ കോറോസീവ് പ്രകൃതം ഉള്ളതാണ്. സ്ഥിരമായി കഴിച്ചാൽ ഇതു കടന്നു പോകുന്ന വഴിയിൽ എന്തിനെയും ദ്രവിപ്പിക്കാൻ അല്ലെങ്കിൽ കേടുവരുത്താൻ ശേഷി ഉള്ളതാണ്. ഇതൊക്കെ അറിയാം എങ്കിലും പ്രബുദ്ധ മലയാളി സ്വയം വാങ്ങി കഴിക്കുകയും, സ്വന്തം കുട്ടികളെ കഴിപ്പിക്കുകയും ചെയ്യും.

അസറ്റിക് ആസിഡിന്റെ വ്യാവസായിക ഉപയോഗങ്ങൾ എന്നത്, പ്രിന്റിങ് വ്യവസായത്തിൽ മെറ്റൽ അസറ്റേറ്റ്, പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിനൈൽ അസറ്റേറ്റ്, ഫോട്ടോഗ്രാഫി ഫിലിം നിർമ്മാണത്തിൽ സെല്ലുലോസ് അസറ്റേറ്റ്, പെയിന്റ്, റെസിൻ എന്നിവയിൽ സോൾവെന്റ് നിർമ്മാണത്തിൽ എല്ലാം ആണ് ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.