ഒരു ബില്യണ്‍ ഡോളറിലേറെ വില വരുന്ന മരിജുവാനയും കൊക്കെയ്നും പിടിച്ചെടുത്തെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ്

ഒരു ബില്യണ്‍ ഡോളറിലേറെ വില വരുന്ന മരിജുവാനയും കൊക്കെയ്നും പിടിച്ചെടുത്തെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ്


മിയാമി:കടല്‍ വേട്ടകളിലൂടെ ഒരു ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആയിരക്കണക്കിന് പൗണ്ട് കൊക്കെയ്നും മരിജുവാനയും പിടിച്ചെടുത്തതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഫ്ളോറിഡയിലെ പോര്‍ട്ട് എവര്‍ഗ്ലേഡ്സില്‍ ഈ മയക്കുമരുന്ന് ശേഖരം എത്തിച്ചിട്ടുള്ളതായും അറിയിപ്പില്‍ പറയുന്നു.

കിഴക്കന്‍ പസഫിക് സമുദ്രവും കരീബിയന്‍ കടലും ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മേഖലയില്‍ നിന്ന് ഏകദേശം 1.06 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 54,500 പൗണ്ട് കൊക്കെയ്‌നും 15,800 പൗണ്ട് മരിജുവാനയും പിടികൂടിയത് ഒമ്പത് യു.എസ് കപ്പലുകളുപയോഗിച്ച് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ്.

ഇതില്‍ ഉള്‍പ്പെടുന്ന കപ്പലായ കട്ടര്‍ ജെയിംസ് ആണ് വലിയ കൊയ്ത്തു നടത്തിയത്. തങ്ങള്‍ പൂര്‍ത്തിയാക്കിയ 90 ദിവസത്തെ പട്രോളിങ്ങിനിടെ പിടികൂടിയ മയക്കുമരുന്നിന്റെ വില കണക്കാക്കിയാല്‍ കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ഇതു വരെ ഒരു കപ്പലിനും ലഭിക്കാത്തത്ര വരുമെന്ന് ക്രൂ വെളിപ്പെടുത്തി.ഒറ്റ പ്രാവശ്യം തന്നെ 206.4 മില്യണ്‍ ഡോളര്‍ വില വരുന്ന 10,915 പൗണ്ട് കൊക്കെയ്ന്‍ പിടികൂടി; 3.59 മില്യണ്‍ ഡോളറിന്റെ 3,962 പൗണ്ട് മരിജുവാനയും ഒറ്റത്തവണയായി ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.