തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത് കേരളത്തിന്റെ കാഴ്ചപ്പാടാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 
കോടതി നടപടിയെ ധിക്കരിക്കുന്നതോ കോടതിക്കെതിരായതോ ആയ യാതൊരു പ്രഖ്യാപനവും കേരളം നടത്തിയിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നയമാണ് നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചത്. കേരളത്തിന്റെ കാഴ്ചപ്പാടാണത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കിക്കൊണ്ട് കേരളത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു പുതിയ ഡാം ഉണ്ടാവണം. 

കേരള മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതൊന്നും ആരെയും വെല്ലുവിളിക്കുന്നതല്ല. 
തമിഴ്‌നാടുമായി സഹകരിച്ചുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലൊന്നും തര്‍ക്കമുണ്ടാവേണ്ട ആവശ്യവുമില്ല. തമിഴ്‌നാട് നിയമസഭയില്‍ നയപ്രഖ്യാനത്തിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.