വത്തിക്കാന്‍ സിറ്റി: വിശ്വാസികൾ അധിവസിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിൽ ആരാധന പതിപ്പുകൾ അവതരിപ്പിക്കാവുന്നതാണ്. എന്നാല്‍, ഐക്യത്തിന് വിഘാതമായ ആരാധനക്രമപരമായ വ്യതിരക്തതകള്‍ ഉപേക്ഷിച്ച് സിനഡ് നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത അര്‍പ്പണരീതി അനുവര്‍ത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു. ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ നടന്ന ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ പ്ലീനറിമീറ്റിംഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം
കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് പുറത്തിറക്കിയ സീറോ മലബാർ സഭാ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള കത്തിലായിരുന്നു ഏകീകൃത കുർബ്ബാന അർപ്പണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആദ്യ പ്രബോധനം നൽകിയത്. അതിനുശേഷം പ്ലീനറിമീറ്റിംഗിൽ മാർപ്പാപ്പ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
നമ്മുടെ കൂട്ടായ്മയുടെ സാക്ഷ്യം ലോകത്തിന് ആവശ്യമാണ്. ആരാധനാക്രമതർക്കങ്ങൾ മൂലം ഉണ്ടാകുന്ന വിവാദങ്ങൾ വിഭാഗീയത സൃഷ്ടിക്കുന്നു. നിർഭാഗ്യവശാൽ അത്തരം ചില സംഭവങ്ങൾ അടുത്തകാലത്തുണ്ടായതായി പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. മാർപ്പാപ്പയുടെ അനുവാദത്തോടുകൂടെയാണ് സിനഡിന്റെയും പൗരസ്ത്യതിരുസംഘത്തിന്റെ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നത് എന്നു വാദിക്കുന്ന ചുരുക്കം ചില ആളുകളുടെ നിലപാടുകൾക്ക് റോം നൽകുന്ന മറുപടിയായിട്ടാണ് നിരീക്ഷകർ ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്ലീനറി പ്രസംഗത്തെ കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.