എന്തുകൊണ്ട് പുടിന്‍ ഉക്രെയ്‌നെ ലക്ഷ്യമിടുന്നു?.. അദ്ദേഹത്തിന്റെ നോട്ടത്തില്‍ 'രത്‌ന കിരീട'മാണ് ആ രാജ്യം

എന്തുകൊണ്ട് പുടിന്‍ ഉക്രെയ്‌നെ ലക്ഷ്യമിടുന്നു?.. അദ്ദേഹത്തിന്റെ നോട്ടത്തില്‍ 'രത്‌ന കിരീട'മാണ് ആ രാജ്യം

വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തലുകളുടെയും മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച പുതിയ വിവരങ്ങള്‍ അനുസരിച്ച് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയ്‌നെ ആക്രമിക്കാന്‍ സാധ്യതയേറി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്തുകൊണ്ട് ഉക്രെയ്‌നുമായി റഷ്യ ഏറ്റുമുട്ടലിനൊരുങ്ങുന്നുവെന്ന് ചോദിച്ചാല്‍ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ പലതാണ്.

വര്‍ഷങ്ങളായി പുടിന്‍ ഉക്രെയ്‌നെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ട്രംപ് ഭരണ കൂടത്തില്‍ സേവനമനുഷ്ഠിച്ച മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥ ഫിയോണ ഹില്‍ പറയുന്നത്. 2006 ല്‍ റഷ്യ യുക്രെയിനിലേക്കുള്ള വാതക വിതരണം വിച്ഛേദിച്ചിരുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉക്രെയ്‌ന് മേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പല കാലങ്ങളായി നടത്തുന്നുണ്ടായിരുന്നു. റഷ്യന്‍ സാമ്രാജ്യം സൃഷ്ടിക്കുക എന്നതാണ് പുടിന്റെ എക്കാലത്തെയും ആഗ്രഹം.

2015 ലെ ഒരു പ്രസംഗത്തില്‍, പുടിന്‍ ഉക്രെയ്‌നെ 'റഷ്യയുടെ രത്‌നകിരീടം' എന്നാണ് വിശേഷിപ്പിച്ചത്. 2021 ജൂലൈയില്‍ പുടിന്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം റഷ്യയെയും ഉക്രെയ്‌നെയും ഒരു ജനതയായി വിളിച്ചു. അന്ന് റഷ്യയ്ക്കും ഉക്രെയ്‌നുമിടയില്‍ ഒരു മതില്‍ സൃഷ്ടിച്ചതിന് എതിര്‍ ശക്തികളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. മാതാവായ റഷ്യയില്‍ നിന്നും ഉക്രെയ്ന്‍ വേറിട്ട് നില്‍ക്കാന്‍ പാടില്ലെന്ന് വരെ പറഞ്ഞു.

റഷ്യയ്ക്ക് ചുറ്റിലുമുള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ കൂടെ നിക്കണമെന്നാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്നും പാശ്ചാത്യ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തോട് ഉക്രെയ്ന്‍ നടത്തിയ പ്രസ്താവനകള്‍ അദ്ദേഹത്തെ രോഷാകുലനാക്കിയെന്നും വിദഗ്ദ്ധര്‍ പറയുന്നുണ്ട്.

'റഷ്യ പഴയ പാരമ്പര്യത്തിലേക്ക് മടങ്ങി പോകണമെന്നും സോവിയറ്റ് യൂണിയന്റെ തലവന്മാരെപ്പോലെ തന്നെയും ആളുകള്‍ ബഹുമാനിക്കണമെന്നും പുടിന്‍ ആഗ്രഹിക്കുന്നു. ലോക രാജ്യങ്ങള്‍ റഷ്യയെ ഭയപ്പെടുകയും ഗൗരവമായി പരിഗണിക്കുകയും ചെയ്യുന്ന ഒരു തലത്തിലേക്ക് റഷ്യയെ ഉയര്‍ത്താനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്'- സിഐഎയുടെ റഷ്യന്‍ പ്രോഗ്രാം മുന്‍ മേധാവി ജോണ്‍ സിഫര്‍ സിഎന്‍എന്നിനോട് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.