ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 16 ജില്ലകളിലായി 59 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവും, പിതൃസഹോദരന്‍ ശിവപാല്‍ യാദവും ഇന്ന് ജനവിധി തേടുകയാണ്. കര്‍ഹാലില്‍ അഖിലേഷിന്റെ മത്സരം കടുത്തിട്ടുണ്ട്.
കൊട്ടിക്കലാശത്തില്‍ പിതാവ് മുലായം സിംങിനെയും ശിവപാല്‍ യാദവിനെയും ഒന്നിച്ചിരുത്തിയാണ് അഖിലേഷ് യാദവ് റോഡ് ഷോ നടത്തിയത്. ഇത് അഖിലേഷിന് ഗുണം ചെയ്യുമെന്ന് അണികളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ ക്രമസമാധാന പ്രശ്‌നവും വികസനവും റേഷന്‍ വിതരണവുമുന്നയിച്ച് ബി.ജെ.പി നടത്തുന്ന പ്രചരണത്തെ പ്രതിരോധിക്കാനാണ് അഖിലേഷ് മുലായവുമായി രംഗത്തെത്തിയത്. 3.71 ലക്ഷം വോട്ടര്‍മാരില്‍ 1.44 ലക്ഷം യാദവ വോട്ടുണ്ട്. 2017 ല്‍ 59 ല്‍ 49 ഉം ബി.ജെ.പി നേടി. എസ്.പി ഒന്‍പതും കോണ്‍ഗ്രസും ബി.എസ്.പിയും ഓരോ സീറ്റും വിജയിച്ചു.
പഞ്ചാബും ഇന്ന് വിധിയെഴുതുകയാണ്. സംസ്ഥാനത്തെ 117 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 1304 സ്ഥാനാര്‍ത്ഥികളില്‍ 93 പേര്‍ വനിതകളാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. അതിര്‍ത്തിയിലെ പോളിംങ് സ്റ്റേഷനുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.