എല്‍ ഐസി ഓഹരി വില്‍പന മാര്‍ച്ച് 11ന് തുടങ്ങിയേക്കും; രാജ്യത്തെ ഏറ്റവും വലിയ ഐപിഒ

എല്‍ ഐസി ഓഹരി വില്‍പന മാര്‍ച്ച് 11ന് തുടങ്ങിയേക്കും; രാജ്യത്തെ ഏറ്റവും വലിയ ഐപിഒ

ന്യുഡല്‍ഹി: എല്‍ഐസി ഓഹരി വില്‍പന മാര്‍ച്ച് 11ന് ആരംഭിക്കും. എല്‍ ഐസി ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ഏകദേശം മാര്‍ച്ച് 11ന് ഇഷ്യു ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി മാര്‍ച്ച് ആദ്യം അനുമതി നല്‍കും. ഇതോടെ എല്‍ ഐസിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

ആദ്യം വെറും അഞ്ച് ശതമാനം ഓഹരികള്‍ മാത്രമാണ് വില്‍ക്കുക. 800 കോടി ഡോളറിന്റെ ഇടപാടായിരിക്കും നടക്കുക. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയായിരിക്കും എല്‍ ഐസിയുടേത്. എല്‍ ഐസി പ്രാഥമിക ഓഹരി വില്‍ക്കുമ്പോള്‍ അതിന്റെ 10 ശതമാനം പോളിസി ഉടമകള്‍ക്ക് നീക്കിവെയ്ക്കും. ഇത് വാങ്ങാനുള്ള അര്‍ഹത നേടാന്‍ എല്‍ ഐസി പോളിസി പാനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ 12 ലക്ഷം പേരാണ് പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചത്. ഡീമാറ്റ് അക്കൗണ്ടുള്ള 92 ലക്ഷം പേര്‍ അവരുടെ പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചു. വൈകാതെ എല്‍ ഐസിയില്‍ വിദേശ നിക്ഷേപം എത്താനും സാധ്യതയുണ്ട്. വിദേശ നിക്ഷേപകര്‍ക്കും എല്‍ ഐസി ഓഹരി വാങ്ങാനാകും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും എല്‍ ഐസി ലിസ്റ്റ് ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.