യു.എസില്‍ തിരക്കേറിയ മയാമി ബീച്ചില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; രണ്ടു പേര്‍ക്ക് പരിക്ക്

യു.എസില്‍ തിരക്കേറിയ മയാമി ബീച്ചില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; രണ്ടു പേര്‍ക്ക് പരിക്ക്

മയാമി: യു.എസിലെ മയാമി ബീച്ചില്‍ തിരക്കേറിയ സമയത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു യാത്രക്കാര്‍ക്കു പരിക്കേറ്റു. മൂന്നു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് യാത്രക്കാരെ ജാക്സണ്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റിയതായി മിയാമി ബീച്ച് പോലീസ് ട്വീറ്ററിലൂടെ അറിയിച്ചു.

പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു. പൈലറ്റ് ആരാണെന്ന് വ്യക്തമല്ലെന്ന് മിയാമി ബീച്ച് പോലീസ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഏണസ്റ്റോ റോഡ്രിഗസ് പറഞ്ഞു.

ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഫ്‌ളോറിഡ സംസ്ഥാനത്തെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് മയാമി ബീച്ച്. കടലിലും കരയിലുമായി നിരവധി ആളുകള്‍ ഉള്ളപ്പോഴാണ് തീരത്തിനടുത്തുള്ള അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഹെലികോപ്റ്റര്‍ വന്നു പതിക്കുന്നത്. കണ്‍മുന്നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നത് പലരും ഞെട്ടലോടെയാണ് കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്ററിലൂടെ വ്യാപകമായി പ്രചരിച്ചു. വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനംഗങ്ങളും ഉടന്‍ സംഭവ സ്ഥലത്തെത്തി വെള്ളത്തില്‍ മുങ്ങിയ ഹെലികോപ്റ്ററിനിന്ന് ആളുകളെ രക്ഷിച്ചു.

റോബിന്‍സണ്‍ ആര്‍ 44 ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) പറഞ്ഞു. എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംഭവത്തെക്കുറിച്ച് അന്വേിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.