അടൂര്‍: ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ മരിച്ച ശേഷം ബാക്കിയായ വീട് കൂടി ജപ്തിയായതോടെ വിഷമാവസ്ഥയിലായ അടൂരിലെ 15 വയസുകാരിയെ സഹായിച്ച് യൂത്ത് കോണ്‍ഗ്രസ്. ബാങ്കിലെ വായ്പ അടച്ച് വീടിന്റെ പ്രമാണം ഗ്രെയ്‌സിന് തിരികെയെടുത്ത് നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മാതൃക കാട്ടിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടെത്തി പ്രമാണങ്ങള്‍ കുട്ടിക്ക് കൈമാറി. ചിത്രങ്ങള്‍ പങ്കിട്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ജില്ലാ സഹകരണ ബാങ്കില്‍ അടയ്‌ക്കേണ്ട 2.54 ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തില്‍ അടച്ച് ബാങ്കില്‍ നിന്ന് വീണ്ടെടുത്ത 8 സെന്റിന്റെ പ്രമാണമാണ് വീട്ടിലെത്തി കൈമാറിയത്.
മാതാവ് ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി കാന്‍സര്‍ വന്ന് 2019 ഒക്ടോബറിലും പിതാവ് ജോര്‍ജ് കഴിഞ്ഞ ആഴ്ചയിലും മരിച്ചതോടെയാണ് ജപ്തിയായ ഒറ്റമുറി വീട്ടില്‍ ഗ്രെയ്‌സ് തനിച്ചായത്. റൂബിയുടെ ചികിത്സയ്ക്കു വേണ്ടി ബാങ്കില്‍ നിന്നെടുത്ത 2 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജപ്തിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.