തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് മുതല്‍ പൂര്‍ണമായും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചുമാണ് ക്ലാസുകള്‍ നടക്കുന്നത്.
സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ട്. യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് വരെ ക്ലാസുകളുണ്ടായിരിക്കും. ഏപ്രിലില്‍ ആയിരിക്കും പരീക്ഷ. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ ഈ മാസം തീരും. തുടര്‍ന്ന് മോഡല്‍ പരീക്ഷകള്‍ നടത്തും.
അങ്കണവാടി, ക്രഷ്, പ്രീപ്രൈമറി വിഭാഗവും സജ്ജമാണ്. പ്രീപ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ഉച്ചവരെ ക്ലാസുകള്‍ ഉണ്ടാകും. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.