മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ഉദ്ഘാടനം നാളെ, ക്ഷണക്കത്തുകള്‍ വിതരണം ചെയ്ത് അയണ്‍ മാന്‍

മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ഉദ്ഘാടനം നാളെ, ക്ഷണക്കത്തുകള്‍ വിതരണം ചെയ്ത് അയണ്‍ മാന്‍

ദുബായ്: ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ നാളെ സന്ദർശകർക്ക് തുറന്നുകൊടുക്കാനിരിക്കെ മ്യൂസിയത്തില്‍ നിന്ന് പറന്ന് ക്ഷണക്കത്തുകള്‍ വിതരണം ചെയ്ത് അയണ്‍മാന്‍.

 അയണ്‍മാന്‍ എന്ന് വിളിപ്പേരുളള ബ്രിട്ടീഷ് ഇന്‍വെന്‍റർ റിച്ചാർ‍ഡ് ബ്രൗണിംഗ് മ്യൂസിയത്തിന്‍റെ മുകളില്‍ നിന്നും ദുബായിലെ വിവിധ ഇടങ്ങളിലെത്തി ക്ഷണക്കത്തുകള്‍ കൈമാറുന്നതാണ് വീഡിയോ. നാളെ 22-02-2022 നാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശകർക്ക് തുറന്നുകൊടുക്കുന്നത്. 

ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നായി മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുറക്കുന്നതിന് മുന്‍പ് തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

റിയല്‍ ലൈഫ് അയണ്‍മാന്‍ എന്ന് വിളിക്കപ്പെടുന്ന റിച്ചാർ‍ഡ് ബ്രൗണിംഗ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ഉള്‍ഭാഗത്തുകൂടെ മ്യൂസിയത്തിന് മുകളിലേക്ക് പ്രവേശിക്കുകയും മുകളില്‍ നിന്ന് ദുബായുടെ വിവിധ ഇടങ്ങളിലേക്ക് പറക്കുകയും ചെയ്യുന്നതാണ് വീഡിയോ. 

അയണ്‍മാനെ കണ്ട്  അത്ഭുതത്തോടെ നോക്കുന്നവരുടെ അരികിലേക്ക് എത്തി ക്ഷണകത്തുകള്‍ കൈമാറുന്നു. സെല്‍ഫികള്‍ എടുക്കുന്നു. ഇതാണ് വീഡിയോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.