കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം പിഴയും

കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും  60 ലക്ഷം പിഴയും

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഡോറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ. 60 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡോറാന്‍ഡ ട്രഷറി കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡിലെ ഡോറാന്‍ഡ ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ 99 പ്രതികളില്‍ 24 പേരെ വെറുതെ വിട്ടിരുന്നു.

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കന്നുകാലികള്‍ക്ക് കാലിത്തീറ്റയ്ക്കും മറ്റുമായി വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതാണ് കാലിത്തീറ്റ കുംഭകോണം.

ജാര്‍ഖണ്ഡിലെ ദുംക, ദിയോഘര്‍, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ 73 കാരനായ ലാലു പ്രസാദ് യാദവിനെ നേരത്തെ 14 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.