മനാമ: ബഹ്റിന്‍ വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാർക്കുളള കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. രാജ്യത്ത് എത്തുന്നതിന് മുന്‍പുളള കോവിഡ് പിസിആർ പരിശോധനയും രാജ്യത്ത് എത്തിയാലുളള ക്വാറന്‍റീനുമാണ് ഒഴിവാക്കിയത്.

ഫെബ്രുവരി 20 മുതല്‍ തീരുമാനം പ്രാബല്യത്തിലായി. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോവിഡ് പ്രതിരോധ സമിതിയുടെ തീരുമാനം
യാത്രാക്കാരെ അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ബഹ്റിനിലേക്ക് യാത്ര ചെയ്യുന്നവർക്കുളള പുതുക്കിയ മാർഗനിർദ്ദേശങ്ങള്‍ ട്വീറ്റിലൂടെ യാത്രാക്കാരെ അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.

രാജ്യത്ത് എത്തുന്നതിന് മുന്‍പും എത്തിയാലുമുളള കോവിഡ് പരിശോധനയും മുന്‍കരുതലായുളള ക്വാറന്‍റീനും ഒഴിവാക്കിയതായി ട്വീറ്റ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.