ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്; കള്ളക്കേസിന് മൊഴി നല്‍കില്ലെന്ന് മറുപടി

ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്; കള്ളക്കേസിന് മൊഴി നല്‍കില്ലെന്ന് മറുപടി

കൊച്ചി: ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമന്‍ പിള്ളയുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് രാമന്‍ പിള്ളയുടെ മൊഴിയെടുക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം രാമന്‍പിള്ളയ്ക്ക് കത്ത് നല്‍കി. എന്നാല്‍ കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്ന് ബി.രാമന്‍പിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നല്‍കി.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ പീച്ചി പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് സംഘമാണ്. ഈ സംഘമാണ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.രാമന്‍ പിള്ളയ്ക്ക് കത്ത് നല്‍കിയത്.

അതേസമയം ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്തെത്തി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ക്രൈംബ്രാഞ്ച് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടിക്കെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാകുമെന്ന് അസോസിയേഷന്‍ അറിയിച്ചു. നടപടിയെ നിയമപരമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.