യുക്രെയിനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായുളള ആദ്യ വിമാനം എത്തി

യുക്രെയിനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായുളള ആദ്യ വിമാനം എത്തി

ന്യൂഡല്‍ഹി: യുദ്ധഭീതിയിൽ കഴിയുന്ന യുക്രെയിനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായുളള ആദ്യ വിമാനം എത്തി. 'വന്ദേ ഭാരത്' ദൗത്യത്തിന്റെ ആദ്യ വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.

കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ വിവരം സ്ഥിരീകരിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തു. 200ലധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള‌ള എയ‌ര്‍ഇന്ത്യയുടെ ഡ്രീംലൈന‌ര്‍ ബി-787 വിമാനത്തില്‍ 232 യാത്രക്കാരുണ്ട്. യുക്രെയിനിലുള‌ള ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങിയെത്താന്‍ മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ആകെ മൂന്ന് വിമാനങ്ങളാണ് വന്ദേ ഭാരത് ദൗത്യത്തില്‍ യുക്രെയിനിലേക്ക് അയക്കുക. റഷ്യന്‍ പിന്തുണയുള‌ള വിമതര്‍ കീഴടക്കിയ രണ്ട് പ്രദേശങ്ങള്‍ പ്രത്യേക രാജ്യങ്ങളായി റഷ്യ അംഗീകരിക്കുകയും ഇവിടങ്ങളിലേക്ക് സമാധാന ദൗത്യവുമായി സൈന്യത്തെ അയക്കുകയും ചെയ്‌തതോടെ റഷ്യ-യുക്രെയിന്‍ യുദ്ധ ഭീതിയിലാണ് ലോകം.

റഷ്യയുടെ നടപടി അന്താരാഷ്‌ട്ര സമാധാന നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.