വരുമാന പരിധി മൂന്നരലക്ഷം: ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി 2026 വരെ തുടരുമെന്ന് കേന്ദ്രം

വരുമാന പരിധി മൂന്നരലക്ഷം: ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി 2026 വരെ തുടരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി (എന്‍.എം.എം.എസ്.എസ്) പരിഷ്‌കരിച്ച രൂപത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപവരെയുള്ളവരെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചിരുന്നത്. അത് മൂന്നരലക്ഷം രൂപയാക്കി.

2025-26 വരെ പദ്ധതി തുടരാന്‍ 1827 കോടി രൂപ അനുവദിച്ചു. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് മാസം 1000 രൂപവെച്ച് സ്‌കോളര്‍ഷിപ്പ് നല്‍കുക. എട്ടാം ക്ലാസിനു ശേഷം പഠനം നിര്‍ത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുക. 2008-09ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി തുടങ്ങിയത്. 2020-21 വരെ 22.06 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. 1783 കോടി ചെലവായി. അഞ്ച് വര്‍ഷത്തില്‍ 14.76 ലക്ഷം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.