ഷാർജ : എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്‍റെ അക്കാദമി ലീഗിൽ ഇരട്ട കിരീട നേട്ടവുമായി ഷാർജ വിക്ടോറിയ ക്രിക്കറ്റ് അക്കാദമി. അണ്ടർ 19 വിഭാഗത്തിൽ ഷാർജ ക്രിക്കറ്റ് അക്കാദമിയെയും അണ്ടർ 16ൽ സായിദ് അക്കാദമിയെയുമാണ് തോൽപിച്ചത്. അണ്ടർ 19ൽ ആദ്യം ബാറ്റ് ചെയ്ത ഷാർജ അക്കാദമിക്ക് 82 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് ബാക്കി നിൽക്കെ വിക്ടോറിയ ലക്ഷ്യത്തിലെത്തി. വിക്ടോറിയയുടെ നിഷ് ഗജേശ്വരനാണ് മികച്ച ബൗളറും ടൂർണമെന്‍റിലെ താരവും.

അണ്ടർ 16 ഫൈനലിൽ അവസാന പന്തിൽ ക്യാപ്റ്റൻ ദീപക് രാജിന്‍റെ സിക്സറാണ് വിക്ടോറിയക്ക് വിജയമൊരുക്കിയത്. അണ്ടർ 19 ടീം പരിശീലകൻ വിനോദ് നായറിന്‍റെ കീഴിലും അണ്ടർ 16 ടീം പരിശീലകൻ ഹരീഷ് ഭാസ്കറിന്‍റെ കീഴിലുമാണ് പരിശീലനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.