മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇഡി ഇന്ന് വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദാവൂദ് ഇബ്രാഹിം, ഇഖ്ബാല്‍ മിര്‍ച്ചി, ഛോട്ടാ ഷക്കീല്‍, പാര്‍ക്കര്‍, ജാവേദ് ചിക്ന എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇഡി അന്വേഷിച്ചു വരികയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കസ്‌കര്‍, ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരന്‍ സലിം ഫ്രൂട്ട്, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ മുംബൈയിലെ 10 സ്ഥലങ്ങളില്‍ ഇ.ഡി ഇതിനകം പരിശോധന നടത്തി.
ഈ കേസില്‍ ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരന്‍ സലിം ഫ്രൂട്ട്, കസ്‌കര്‍, പാര്‍ക്കറിന്റെ മകന്‍ എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരിന്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നവാബ് മാലിക്കിനേയും ചോദ്യം ചെയ്തത്. ഹവാല കേസില്‍ ഇ.ഡി ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളിലാണ് മാലിക്കിന്റെ പേര് ആദ്യം ഉയര്‍ന്നുവന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നു രാവിലെ ഏഴിനാണ് മാലിക്കിനെ ഇ.ഡി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ സംസാരിക്കുന്നവരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് മാലിക്കിനെതിരായ നടപടിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് പിയറിലെ ഇ.ഡി ഓഫീസിന് പുറത്ത് എന്‍സിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇ.ഡിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.